top of page
DSC_0921.jpg

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

                                                                                 - Matthew 17:20

Detailed Notice....

കോവിഡ് വാർ റൂം

Thursday, 20 May, 2021 at 5:58:52 am UTC

കോവിഡ് വാർ റൂം

കർത്താവിൽ പ്രിയരെ, കോവിഡ് രണ്ടാം തരംഗം നമ്മളെല്ലാവരെയും മോശമായി ബാധിച്ചിട്ടുണ്ട്. ഈ ഒരവസരത്തിൽ ഇടവകയിലെ എല്ലാ ഭാവനങ്ങൾക്കും താങ്ങായി തണലായി യുവജനപ്രസ്ഥാനം ഉണ്ടാവും. ഇതിനായി വിവിധ ഹെല്പ്ഡെസ്ക്കുകൾ അടങ്ങിയ ഒരു കോവിഡ് വാർ റൂം ക്രമീകരിച്ചിരിക്കുന്നു. 1) കോവിഡ് വാക്‌സിൻ രെജിസ്ട്രേഷൻ ഹെൽപ്‌ഡെസ്‌ക് : കോവിഡ് വാക്‌സിൻ രജിസ്ട്രേഷന് വേണ്ടി ഇടവക അംഗങ്ങളെ സഹായിക്കുന്നതിന് ആയി പ്രവർത്തിക്കുന്നു. 2)വെഹിക്കിൾ ഹെൽപ്‌ഡെസ്‌ക് : വാക്‌സിനേഷന് വേണ്ടി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോകുന്നതിനും പോസിറ്റീവ് ആയിട്ടുള്ളവർക്ക് ആശുപത്രിയിൽ പോകുന്നതിനായി ആംബുലൻസ് ഉൾപ്പടെ ഉള്ള ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു. 3) മെഡിസിൻ ഹെൽപ്‌ഡെസ്‌ക് : ഈ അവസരത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുന്നുണ്ടാവില്ല എന്നാൽ സ്ഥിരം മരുന്ന് കഴിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ടാവും. ഇങ്ങനെ ഉള്ളവർക്ക് ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ അയച്ചു തന്നാൽ മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നു. 4) ഫുഡ്‌ ഹെൽപ്‌ഡെസ്‌ക് : വീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങൾ ലിസ്റ്റ് അനുസരിച്ചു വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനായി പ്രവർത്തിക്കുന്നു. ഇതിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും അറിയിക്കുന്ന പക്ഷം സേവനങ്ങൾ സൗജന്യമായിരിക്കും. അല്ലാത്തവർക്ക് പണം നൽകിയും ഈ സേവനങ്ങൾ ഉപയോഗിക്കാം.

bottom of page