top of page
Church Altar

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

- Matthew 17:20

വിശുദ്ധ കുർബാന 

കടപ്പാട് - മലങ്കര ദേശം

സന്ധ്യ നമസ്കാരം, രാത്രി നമസ്കാരം, പ്രഭാത നമസ്കാരം നടത്തിയതിനു ശേഷം ബലി അർപ്പണത്തിന് വിശുദ്ധ മദ്ബഹയിലേക്ക് പ്രവേശിക്കുന്നു സങ്കി :43 :4 ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കും ദൈവ സന്നിധിയിലേക്കും ഞാൻ വരുന്നു എന്ന് പ്രാത്ഥിച്ചു കൊണ്ട് ത്രോണോസിന് മുൻപിൽ തല വണങ്ങി കൊണ്ട് ചുങ്കക്കാരന്റെ പ്രാർത്ഥന പോലെ ചെയ്തു പോയ സകല തെറ്റുകളും എന്നോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. തുടർന്ന് ത്രോണോസിന്റെ കോണുകൾ മുത്തികൊണ്ട് കർത്താവെ ഞങ്ങളുടെ പെരുന്നാളുകളെ ബലി പീഠത്തിന്റെ കൊമ്പുകളോടെ ബന്ധിക്കേണമേ, ഞാൻ നിന്നെ സ്തോത്രം ചെയ്യും നീ എന്റെ ദൈവമാകുന്നു ഞാൻ നിനക്ക് സ്തുതി പാടും എന്നീ പ്രാർത്ഥനകൾ ചൊല്ലും അപ്പോൾ ശുശ്രുഷക്കാരൻ തിരശീല ഇടും. അപ്പോൾ അഴിക്കകത്തെ നിൽക്കുന്ന മറ്റ് ശുശ്രുഷക്കാർ പ്രഭാത നമസ്കാരം ബാക്കി ഭാഗം ചൊല്ലി കൊണ്ടിരിക്കും.

 

അപ്പവും, വീഞ്ഞും ആദ്യം മനസിലാക്കേണ്ടതായിട്ടുണ്ട്. യെഹൂദാ പാരമ്പര്യം അനുസരിച്ച്  പെസഹാ പുളിപ്പ് ഇല്ലാത്ത അപ്പം ആയിരുന്നു എങ്കിൽ കർത്താവ്  ഉപയോഗിച്ചത് പുളിപ്പ് ഉള്ള  അപ്പം ആയിരുന്നു. അതിന്റെ കാരണം നമ്മുടെ കർത്താവ് പെസഹായ്ക്ക് മുൻപ് ഉള്ള രാത്രിയിൽ ആയിരുന്നു തന്റെ ശരീരത്തെ വിശുദ്ധ കുർബാന ആയി സ്ഥാപിച്ചത്. എന്നാൽ യെഹൂദന്മാരുടെ പെസഹാ ദിവസം ആയിരുന്നുയെങ്കിൽ ഈ പുളിപ്പ് ഉള്ള അപ്പം ഭക്ഷിച്ചതിന്റെ പേരിൽ അതുംകൂടി ചേർത്ത് പ്രമാണിമാർ കുറ്റം ആരോപിക്കുമായിരുന്നു. കൂടാതെ പെസഹായിക്ക് മുൻപ്പ് ഉള്ള ദിവസം ആയതുകൊണ്ടാണ് കർത്താവെ പുളിപ്പ് ഉള്ള അപ്പം തന്റെ ശരീരമായി ശിഷ്യന്മാരുടെ മുമ്പിൽ സ്ഥാപിച്ചതെ. സയൻസ് പരമായി സഭ മറ്റൊരു അർത്ഥം കൂടി ഈ പുളിപ്പിൽ കാണുന്നു. പാലിൽ പുളിപ്പ് ഒഴിച്ചെ അതിലുള്ള ബാക്റ്റീരിയ ഫങ്കസ് മുഖേന ആ പാൽ മുഴുവൻ തൈര് ആകുമ്പോൾ ബയോളജിക്കൽ പ്രോസ്സസ് അനുസരിച്ച് ജീവന്റെ അംശം ആ പാലിൽ ഫോം ആകുകയാണ്. എന്നതുപോലെ കർത്താവെ ഉപയോഗിച്ച ആ പുളിപ്പ് ഉള്ള അപ്പത്തിന്റെ അംശം ചേർത്താണ് പിന്നീട് നടത്തിയിട്ടുള്ള കർത്താവിന്റെ ശരീരമാകുന്ന അപ്പം സഭ ഉപയോഗിക്കുന്നത് ഈ അംശം ആകുന്ന പുളിപ്പ് ചേർക്കുമ്പോൾ ആ അപ്പത്തിലും ജീവന്റെ അംശം ഫോം ചെയ്യുകയാണ്. അങ്ങനെ ഉള്ള അപ്പം ആണ് ഓർത്തഡോക്സ്‌ സഭ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്നത്.

 

വീഞ്ഞ്

പഴയ നിയമ കാലം മുതൽ മുന്തിരി ചാർ മുന്തിയ ഭക്ഷണ പാനീയം ആയിരുന്നു. ആയതിനാൽ എല്ലാ പ്രധാന വിരുന്നുകളിലും വീഞ്ഞ് വിളമ്പുന്ന പാരമ്പര്യം യെഹൂദന്മാർക്ക് ഉണ്ടായിരുന്നു. യഹോവയായ ദൈവം തന്റെ ജനത്തിനേ മിസ്രെമിൽ നിന്ന് യിസ്രായേലിലേക്കുള്ള പലായനത്തിൽ പുളിപ്പ് ഇല്ലാത്ത അപ്പം ഉണ്ടാക്കി കഴിക്കാനാണ് കൽപ്പിച്ചത്. എന്നാൽ യേശു ചെയ്തത് പെസഹായ്ക്ക് മുൻപ്പ് ആയതിനാലും കർത്താവ് നടത്തിയ വിരുന്ന് ആയതിനാലും യെഹൂദ പാരമ്പര്യം അനുസരിച്ച് അവിടെ വീഞ്ഞ് വിളമ്പണമായിരുന്നു ആ രീതി കർത്താവ് തിരുത്തി കുറിച്ചു അപ്പം കർത്താവിന്റെ ശരീരമായും വീഞ്ഞ് കർത്താവിന്റെ രക്തമായും പുതിയ പെസഹ അവിടെ സ്ഥാപിച്ചു. ഈ കാരണത്താൽ ആണ് വിശുദ്ധ കുർബാനയിൽ വീഞ്ഞ് ഉപയോഗിക്കേണ്ടിവരുന്നത്.

 

അഹരോൻ മുതലുള്ള പുരോഹിതർ, ദൈവ കല്പന പ്രകാരം ബലി അർപ്പിക്കുന്ന പുരോഹിതൻ പുറപ്പാട് 28: 2--43 പുതിയ നിയമത്തിൽ എഫെസ്യർ 6: 11--17 ആത്മീക സർവ്വായുധവർഗം ധരിക്കുക എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് അംശ വസ്ത്രങ്ങൾ രൂപപെടുത്തിയിരിക്കുന്നത്. വിശുദ്ധ ബലി അർപ്പിക്കാൻ അണിയേണ്ട ഓരോ വസ്ത്രവും റൂശ്മ ചെയ്തു വാഴ്ത്തി അപ്പോൾ ചൊല്ലേണ്ട പ്രാർത്ഥനകൾ ചൊല്ലിയാണ് അംശ വസ്ത്രം ധരിക്കുന്നത്. യഹോവയുടെ മഹത്വത്തിനും പൗരോഹിത്യ ശുശ്രുഷ നിർവഹിക്കുന്നതിനുവേണ്ടിയും ലഭിച്ച വിശുദ്ധിയുടെയും അടയാളമായിട്ടാണ് ഈ അംശ വസ്ത്രം പുരോഹിതർ ധരിക്കുന്നത്.

 

ചെരുപ്പ്

യാത്രക്ക്  ഉള്ള ഒരുക്കത്തിന്റെ അടയാളം ആണ്. സഭ തീർത്ഥാടക സംഘം ആണ്. ആ തീർത്ഥാടനം സ്വർഗീയ ഓർശ്ലേമിലേക്കുള്ള യാത്രയാണ്. സ്വർഗീയ ആരാധന ആരംഭത്തോടെ സ്വർഗ്ഗരാജ്യത്തിലേക്കേ ഉള്ള യാത്രയുടെ സൂചകമായിട്ടേ ചെരുപ്പെ ഉപയോഗിക്കുന്നതെ.

പുരോഹിതൻ ബലി അർപ്പിക്കുമ്പോൾ കറുത്ത കുപ്പായം, വെള്ളക്കുപ്പായം,,ഹൈമാനിക്കാ (ഊറാറ), അരക്കെട്ട്, കൈ ഉറകൾ, കാപ്പ എന്നിവകൾ ധരിച്ചുകൊണ്ടാണ് വിശുദ്ധ കുർബാനയിലേക്കു പുരോഹിതൻ പ്രവേശിക്കുന്നത്.

വിശുദ്ധ കുർബാന പരസ്യമായി ആരംഭിക്കുമ്പോൾ മദ്ബഹയിലെ തിരശീല മാറ്റുന്നു. അപ്പോൾ നമ്മൾ കാണുന്നത് സ്വർഗം തുറക്കപെട്ട സ്വർഗീയ മഹത്വ വസ്ത്രം ധരിച്ച പുരോഹിതൻ ജീവ മേശയ്ക്കെ മുമ്പിൽ സുഗന്ധ ധൂപം വീശി കൊണ്ട് നിന്നെ പ്രസവിച്ച മാറിയമും നിന്നെ മാമോദിസ മുക്കിയ യോഹന്നാനും ഞങ്ങൾക്ക് വേണ്ടി നിന്നോട് അപേഷികും ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ എന്ന് ഉറക്കെ ചൊല്ലിക്കൊണ്ട് ത്രോണോസിന് ചുറ്റും പ്രദക്ഷിണം ആരംഭിക്കുന്നു. പുരോഹിതന്റെ കൈയിൽ സുഗന്ധ ധൂപം നിറച്ച ധൂപക്കുറ്റി ഉണ്ടായിരിക്കും അതിനാൽ മദ്ബഹാ സുഗന്ധ ധൂപത്താൽ നിറയുന്നു. അപ്പോൾ പള്ളി മണികൾ മുഴങ്ങുന്നു ആറാറു ചിറകുള്ള സ്രോപ്പെമാർ ദൈവ സിംഹാസനത്തിൻ മുൻമ്പാകെ പറന്നു കൊണ്ട് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ചൊല്ലുന്നതിന്റെ പ്രധീകമായി രണ്ടു ശുശ്രുഷക്കാർ പുരോഹിതന്റെ രണ്ടു വശങ്ങളിലായി മറുവാഹസ കിലുക്കുന്നു. പ്രധാന ശുശ്രുഷകൻ കർത്താവിന്റെ മുന്നോടിയായി വന്ന അത്യുന്നതന്റെ പ്രവാചകനായ യോഹന്നാൻ മബ്‌ദനയുടെ പ്രധീകമായി വെളിച്ചത്തെകുറിച്ചേ സാക്ഷ്യം പറഞ്ഞ യോഹന്നാനെ പ്രതിനിധികരിച്ചേ കത്തിച്ച മെഴുകുതിരി പിടിച്ചുകൊണ്ടു ഭയ ഭക്തിയോടെ മുൻപിൽ നടക്കുന്നു ഈ സമയം മദ്ബഹയിലെ ശുശ്രുഷക്കാരും വിശ്വാസികളും ചേർന്ന് നിൻമാതാവ് വിശുദ്ധന്മാർ എന്ന ഗീതം ചൊല്ലുന്നു. പുരോഹിതൻ ത്രോണോസിന് വലം വെക്കുമ്പോൾ അതിന്റെ പ്രതീകം വിശുദ്ധ മദ്‌ബഹാ മറിയം കർത്താവിനെ പ്രസവിച്ച പുൽക്കൂട് ആയും ത്രോണോസ് കന്യക മറിയാമിന്റെ മടിത്തട്ടെ ആയും ശുശ്രുഷകർ ആട്ടിടയന്മാരായും ആരാധകർ സർവ്വ ലോകത്തെയും പ്രതിനിധികരിക്കുന്നു. ബലിപീഠത്തിനു ചുറ്റുമുള്ള പ്രദക്ഷിണം പഴയ നിയമ കാലത്ത് പ്രധാനപെട്ട മൂന്ന് പെരുന്നാളുകളിൽ യാഗാർപ്പണത്തിനു ശേഷം ബലിപീഠത്തെ പ്രദക്ഷിണം ചെയ്യുന്നതിനെ അനുസ്മരിക്കുന്നു. സങ്കി :26-6,,  42: 5,  ഒന്ന് രാജാക്കന്മാർ 18--42 ഈ ഭാഗം ഇതിനെ സൂചിപ്പിക്കുന്നു. കൂടാതെ പുരോഹിതൻ പരസ്യമായി പ്രത്യക്ഷപ്പെടുന്ന യേശുവിന്റെ സ്ഥാനത്തേയും പ്രധിനിധികരിക്കുന്നു.പുരോഹിതൻ ത്രോണോസിന്റ നാലു കോണുകളും മുത്തി ധൂപം അർപ്പിച്ചുകൊണ്ട് മദ്ബഹയിലുള്ളവർക്കും പടിഞ്ഞാറോട്ടു തിരിഞ്ഞു ജനങ്ങൾക്കും ധൂപം വീശിയശേഷം കിഴക്കോട്ടു വന്നു ത്രോണോസും ധൂപം അർപ്പിച്ച ശേഷം യോഹന്നാനെ പ്രധിനിധികരിച്ച ശുശ്രുഷക്കാരൻ പുരോഹിതനിൽ നിന്നും ധൂപക്കുറ്റി ഏറ്റു വാങ്ങുന്നു.

പുരോഹിതൻ ധൂപക്കുറ്റി കൈമാറിയ ശേഷം ത്രിത്വ സ്തുതി നടത്തുകയാണ് ദൈവമേ നീ പരിശുദ്ധൻ ആകുന്നു ബലവാനേ നീ പരിശുദ്ധൻ ആകുന്നു മരണമില്ലാത്തവനെ നീ പരിശുദ്ധൻ ആകുന്നു ഈ സ്തുതിപ്പ് മാലാഖമാർ സ്തുതിച്ചു പാടുന്ന ഭാഗം ആണ് ഞങ്ങൾക്കുവേണ്ടി ക്രൂശിൽ തൂങ്ങപെട്ടവനെ ഞങ്ങളോട് കരുണ ചെയ്യണമേ എന്നത് കർത്താവിന്റെ കബറടക്കസമയത്തെ ദൈവമേ നീ ---, ബലവാനേ നീ ---, മരണമില്ലാത്തവനെ നീ ---എന്ന് മാലാഖമാർ സ്തുതിച്ചപ്പോൾ കബറടക്കികൊണ്ടിരുന്ന നിക്കോദിമോസും മറ്റുള്ളവരും കേട്ടപ്പോൾ അവർ സ്തുതിച്ചു പാടിയത് ആണ് ഞങ്ങൾക്കുവേണ്ടി ക്രൂശിൽ തൂങ്ങപെട്ടവനെ ഞങ്ങളോട് കരുണ ചെയ്യണമേ എന്നത് ആ പ്രാർത്ഥന സഭ ഏറ്റെടുത്തു പ്രാർത്ഥിച്ചുപോരുന്നു എന്നതാണ് പാരമ്പര്യം. കുറിയേലായിസോൻ എന്ന് മൂന്നു വട്ടം പറഞ്ഞതിനെ ശേഷം പരസ്യ ശുശ്രുഷയുടെ പ്രാരംഭ ഘട്ടം കഴിയുന്നു. പിന്നീട് വചന ശുശ്രുഷ ആണ് ഈ സമയം പഴയ നിയമം വായിക്കുകയില്ല അതിന്റെ കാരണം പുതിയ നിയമ കാല ഘട്ടത്തിന് മുൻപ് ദൈവ ജനത്തിന്റെ തിരുവെഴുത്തു പഴയ നിയമം ആയിരുന്നു. വിശുദ്ധ കുർബാന പുതിയ നിയമത്തിന്റെ കൂദാശ ആകയാൽ കുർബാന തുടങ്ങുന്നതിനു മുൻപ് പഴയ നിയമം വായിക്കുന്നു. ആദ്യമായി പഴയ നിയമം വായിച്ചതിനുശേഷം കുർബാനയ്ക്ക് മുൻപ് തുടർന്ന് പുതിയ നിയമത്തിൽ നിന്നും വായിക്കുന്നതിനാൽ ക്രിസ്തു സഭ പഴയ നിയമത്തിന്റെ തുടർച്ചയിട്ടാണ് എന്ന് കാണാൻ സാധിക്കും ഇതുകൊണ്ട് ആണ് പഴയ നിയമം വിശുദ്ധ കുർബാന സമയത്ത് വായിക്കാത്തതെ. പഴയത് പുതിയ നിയമത്തിൽ കൂടി പൂർത്തീകരിക്കപ്പെട്ടു എന്ന് കാണിക്കുന്നതിന്റെയും സൂചനയും അതിൽ ഉണ്ട്. ലേഖനം വായന സമയത്ത് ശുശ്രുഷകരാൻ മദ്ബഹയിൽ നിന്നും ഒരു പടി താഴെ ഇറങ്ങുന്നത് കത്തൃ സന്നിധിയിൽ നിന്നും ഉള്ള അധികാരത്തോടെ ശ്ളീഹൻ മാർ സെഹിയോൻ മാളികയിൽ നിന്നും ഇറങ്ങിയതിന്റെയും വടക്കും തെക്കും ഭാഗം വായിക്കുന്നതെ ഭൂമണ്ഡലത്തിന്റെ നാനാഭാഗത്തും സുവിശേഷം അറിയിക്കുന്നു എന്നും ആണ് അതിൽ നിന്നും സൂചിപ്പിക്കുന്നതെ. നടയുടെ വടക്കെ ഭാഗത്തു നിന്ന് വായിക്കുന്നത് ആദ്യം യെഹൂദന്മാരോടെ കർത്താവിന്റെ രക്ഷയുടെ സുവാർത്ത അറിയിച്ചതിനെ സൂചിപ്പിക്കുന്നു. രണ്ടാമത് നടയുടെ തെക്കുവശത്തെ നിന്ന് പൗലോസ് ശ്ലീഹായുടെ ലേഖനത്തിൽ നിന്നും ജാതികളോടെ കർത്താവിന്റെ രക്ഷാ സുവിശേഷം അറിയിക്കുന്നതിന് കുറിക്കുന്നു.

നട വായനയ്ക്ക് ശേഷം പുരോഹിതൻ ഏവൻഗേലിയോൺ കൈകളിൽ ഉയർത്തി പിടിച്ചു പടിഞ്ഞാറോട്ട് തിരിയുന്നു ഇത് സൂചിപ്പിക്കുന്നത് സ്വർഗമാകുന്ന മദ്ബഹയിലെ ദൈവീക സിംഹാസനമാകുന്ന വിശുദ്ധ ത്രോണോസിന്റെ വലതുവശത്തെ ഭാഗത്ത്‌ സുഷിച്ചിരിക്കുന്ന ഏവൻഗേലിയോൺ പീഠം പിതാവിന്റെ വലതുഭാഗത്തെ ഇരിക്കുന്ന മശിഹ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വിശ്വാസികളുടെ അടുക്കലേക്കു വരുന്നതിന്റെ സാധൃശ്യം കൂടിയാണ്. കൂടാതെ കർത്താവിന്റെ ശരീരവും രക്തവും സ്ഥാപിച്ചിരിക്കുന്ന തബലിത്ത ഒന്നാം ത്രോണോസും കർത്താവിന്റെ തിരുവചനമാകുന്ന ഏവൻഗേലിയോൺ സൂക്ഷിച്ചിരിക്കുന്ന പീഠം രണ്ടാം ത്രോണോസുമായി സഭ കാണുന്നു. മശിഹായുടെ പ്രതിപുരുഷനായ പുരോഹിതൻ സുവിശേഷം വായിക്കുമ്പോൾ മശിഹായുടെ അധരങ്ങളിൽ കൂടി വരുന്ന വചനങ്ങൾ ആകയാൽ ഈ സമയം ശുശ്രുഷക്കാരൻ ധൂപം വീശി കൊണ്ടിരിക്കും. ആയതിനാൽ പ്രാർത്ഥനയോടെ ശ്രദ്ധയോടെ നിൽക്കണംഎന്നുള്ളതാണ്. ആദിമ സഭയിൽ കർത്താവിന്റെ സുവിശേഷം വായിക്കുന്നതിനോടൊപ്പം അതിനെപ്പറ്റി വിവർത്തനം പുരോഹിതൻ നടത്തും ഇപ്പോൾ അങ്ങനെ അല്ല. ഏവൻഗേലിയോൺ വായന കഴിഞ്ഞു ശുശ്രുഷക്കാരൻ സ്‌തവുമൻകാലസ് (നല്ലവണ്ണം നിൽക്കണം )എന്ന് ഉച്ചത്തിൽ പറയുമ്പോൾ ജനങ്ങൾ കുറിയേലായിസോൻ എന്ന് ഏറ്റു പറയും (കുറിയേലായിസോൻ =കർത്താവെ ഞങ്ങളോട് കരുണ ചെയ്യണമേ ) പ്രുമിയോൻ, സെദറാ ഈ വായന പാപ പരിഹാര പ്രാർത്ഥന ആണ് ഈ പ്രാർത്ഥന തീരാറാകുമ്പോൾ കുന്തിരിക്കം ധൂപക്കുറ്റിയിൽ ഇടുന്നതിനു മുൻപായി പുരോഹിതൻ ശോശപ്പായുടെ മൂലഭാഗം നിവർത്തി ഇടുന്നുണ്ട് ഇത് കർത്താവിന്റെ കല്ലറയുടെ സീൽ നീക്കിയതിനെയാണ് സൂചിപ്പിക്കുന്നത് പ്രുമിയോൻ, സെദറാ,വായിക്കുമ്പോൾ അനുതാപം,പാപമോചനം, പ്രായശ്ചിത്തം എന്നിവ എല്ലാം ഉൾകൊള്ളുന്നു. കൂടാതെ ഈ പ്രാർത്ഥന ജീവനോടിരിക്കുന്നവർക്കും മരിച്ചുപോയ എല്ലാവർക്കും വേണ്ടി ആണ്. ഈ ഭാഗം സമാപിക്കുമ്പോൾ തുടർന്ന് ധൂപക്കുറ്റി വാഴ്ത്തുന്ന ശുശ്രുഷയാണ്.

ധൂപക്കുറ്റിയെ പറ്റി എല്ലാ അർത്ഥ മൂല്യങ്ങളും വിശ്വാസം (5)ൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ പ്രതിപാദിക്കുന്നില്ല. പുരോഹിതൻ ധൂപക്കുറ്റി വാഴ്ത്തുന്നതിനെ മുൻപ് ധൂപക്കുറ്റിയിൽ കുന്തിരിക്കം ഇടുന്നു ഇത് പഴയ നിയമ കാലത്ത് അഹരോൻ ഇസ്രായേൽ ജനത്തിൽ നിന്ന് രോഗ വസന്തയെ തടയുന്നതിനുവേണ്ടി ധൂപം അർപ്പിച്ചതുപോലെയും സ്കറിയ പുരോഹിതൻ അതിവിശുദ്ധ സ്ഥലത്ത് ധൂപം അർപ്പിച്ചതിനെയും ഓർക്കുന്നു. പുരോഹിതൻ തെക്കോട്ടു തിരിഞ്ഞും യോഹന്നാൻ മംദാനയുടെ സ്ഥാനത്തു നിൽക്കുന്ന ശുശ്രുഷകൻ വടക്കോട്ടും തിരിഞ്ഞു നിൽക്കുന്നു ഈ ധൂപക്കുറ്റി വാഴ്‌വ് കർത്താവിന്റെ മാമോദീസ ആയതിനാൽ യോർദാൻ നദി തെക്കോട്ട് ഒഴുകുന്നതിനാൽ നദിയിൽ തെക്കുവശത്തെ യോഹന്നാനും വടക്കുവശത്തെ യേശുവും നിന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് പുരോഹിതനും ശുശ്രുഷക്കാരനും ഇപ്രകാരം നിന്നുകൊണ്ട് ധൂപക്കുറ്റി വാഴ്‌വ്‌ നടത്തുന്നത് ഈ കാരണം കൊണ്ടുമാണ് മാമോദിസ തൊട്ടി തെക്കുവശത്തെ സ്ഥാപിക്കുന്നതിന്റ ഉദേശവും ആ വെള്ളം തുറന്നു വിടുമ്പോൾ തെക്കോട്ടു ഒഴുകുകയും വേണം. ഈ ധൂപക്കുറ്റി വാഴ്‌വിന്റെ അർത്ഥ മൂല്യങ്ങൾ

 

  1. ധൂപക്കുറ്റിയിലെ അഗ്നി ദൈവ മാതാവിൽ വസിച്ച അഗ്നി ആയ ദൈവത്തെ സൂചിപ്പിക്കുന്നു.

  2. ധൂപക്കുറ്റി പരിശുദ്ധ സഭയുടെയും ലോകത്തിന്റെയും പ്രതീകം ആകയാൽ സഭ ആകുന്ന ആരാധക സമൂഹത്തെ വാഴ്ത്തുന്ന ശുശ്രുഷ കൂടിയാണ്.

  3. ഈ ധൂപക്കുറ്റി വാഴ്‌വ് കർത്താവിന്റെ മാമോദീസ ആകയാലും കൂടാതെ ദാവീദ് ഗോത്രത്തിൽ ജനിച്ച ക്രിസ്തു പൗരോഹിത്യ ഗോത്രത്തിൽ ജനിച്ച യോഹന്നാനിൽ നിന്നും പൗരോഹിത്യം സ്വീകരിക്കുകയും അവിടെ ത്രിത്വം വെളിപ്പെടുകയും ചെയ്യുന്ന സന്ദർഭം കൂടി ആണ്.

  4. ധൂപകലശം ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെ യേശുക്രിസ്തു വിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു മാറ്റമില്ലാതെ എന്നതിനെയും സൂചിപ്പിക്കുന്നു.

  5. യോഹന്നാൻ മാംദാന ജനങ്ങളോട് അനുതാപത്തെക്കുറിച്ചുള്ള സന്ദേശം നല്കിയതുപോലെ ഈ ധൂപക്കുറ്റി വാഴ്‌വ്‌ സമയത്ത് ആരാധക സമൂഹം അവരുടെ അനുതാപത്തിന്റയും പാപക്ഷമയുടെയും സന്ദർഭം കൂടിയാണ്. ഇനിയും ധൂപക്കുറ്റി വാഴ്ത്തുമ്പോൾ കൈ മുകളിൽ നിന്ന് താഴോട്ട് (സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് )വന്നു പിതാവിന്റെ നാമത്തിൽ ഒരു ചങ്ങലയും വീണ്ടും പഴതുപോലെ കൈ മുകളിൽ നിന്ന് താഴോട്ട് വന്നു പുത്രന്റെ നാമത്തിൽ രണ്ടു ചങ്ങലയും പിടിക്കുന്നു. (ഇത് സൂചിപ്പിക്കുന്നത് പുത്രനായ യേശു ദൈവവും ശരീരമായി മനുഷ്യനും ആകുന്നു ദൈവവും മനുഷ്യനും ) വീണ്ടും കൈ മുകളിൽ നിന്ന് താഴോട്ട് വന്നു പരിശുദ്ധ റൂഹായുടെ നാമത്തിൽ നാലാമത്തെ ചങ്ങലയും പിടിച്ചുകൊണ്ട് ധൂപക്കുറ്റിയുടെ താഴെ നിന്നും മുകളിലോട്ടു കൈ തൊട്ട് ആവസിക്കുന്നു. അതിനു ശേഷം പുരോഹിതൻ വിശുദ്ധ മദ്ബഹായെയും പടിഞ്ഞാറോട്ട് തിരിഞ്ഞു സഭ ആകുന്ന വിശ്വാസികളുടെ നേരെയും ധൂപം വീശുന്നു ഇത് ദൈവത്തിന്റെ കരുണയ്ക്കും ക്ഷമയ്ക്കും ആയി അർപ്പിക്കുന്ന ധൂപകലശം ആകുന്നു. ഈ ധൂപാർപ്പണത്തിനു ശേഷം പുരോഹിതൻ ധൂപക്കുറ്റി ശുശ്രുഷകനെ തിരിച്ചു ഏല്പിക്കുന്നു. ശുശ്രുഷകൻ ത്രോണോസിന് ചുറ്റും ധൂപം വീശി പടിഞ്ഞാറോട്ട് ഹൈക്കലയിലേക്ക് ഇറങ്ങുന്നു..

ശുശ്രുഷകൻ ധൂപക്കുറ്റിയുമായി ഹൈക്കലയിലേക്കെ പോകുന്നതിനുമുന്പായി പുരോഹിതൻ കൈവിരലുകൾ കഴുകുന്നു. ഇതിനു പല അർഥങ്ങൾ ഉണ്ട് 

 

  1. ഇതുവരെയും പുരോഹിതൻ അതിവിശുദ്ധ ഭാഗത്തേക്ക്‌ അതായത് പദവിമേൽ പ്രവേശിച്ചില്ല അതിനു മുൻപ് ഒരു പ്രാർത്ഥന ഉണ്ട് ദൈവമായ കർത്താവെ നിന്റെ മഹാപരിശുദ്ധ സ്ഥലത്ത് പ്രവേശിച്ചെ വന്ദ്യവും ദിവ്യവും ആയ മഹാ രഹസ്യങ്ങളെ കളങ്കം കൂടാതെ സ്പർശിക്കുവാൻ വേണ്ടി എന്റെ ആത്മാവിന്റ മാലിന്യങ്ങളെ കഴുകേണമേ നിന്റെ ജീവനുള്ള ബലി നിർമല മനസാക്ഷിയോട് അർപ്പിക്കാൻ കൃപ ചെയ്യണമേ.

  2. വിശുദ്ധ കുർബാനയുടെ മർമ്മ പ്രധാനമായ ഭാഗത്തേക്ക്‌ പ്രവേശിക്കാൻ പോകുന്നതുകൊണ്ട് ബലികളെ സ്പർശിക്കാൻ പരിശുദ്ധാത്മാവിന്റ സാന്നിധ്യത്തിനും കരുണക്കുമായി യാചിക്കുകയും ആയതിനാൽ ഹൃദയത്തിലോ ശരീരത്തിലോ എന്തെങ്കിലും മാലിന്യങ്ങൾ ഉണ്ടെങ്കിൽ കഴുകി കളഞ്ഞിരിക്കുന്നു എന്ന് പ്രതീകമായി കാണിക്കുന്ന ഒരു ക്രീയകൂടി ആണ്.

  3. പുരോഹിതന്റെ കൈകഴുകൽ നായപ്രമാണത്തിലുള്ള ശുദ്ധികരണ കഴുകലിനെ ഓർപ്പിക്കുന്നു.

  4. യേശു ക്രിസ്തു ശിഷ്യന്മാരുടെ കാലുകളെ കഴുകിയതിന്റെ സൂചനയായി ഓർക്കാവുന്നതാണ്. ഈ സമയം നിഖ്യ സുന്നഹദോസിൽ പ്രഖ്യാപിച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനയായ വിശ്വാസപ്രമാണം പുരോഹിതൻ ആരംഭം ചൊല്ലിയ ശേഷം വിശ്വാസികൾ ബാക്കി ഭാഗം ചൊല്ലുന്നു വിശുദ്ധ കുർബാന സമയത്ത് ഈ പ്രാർത്ഥന ചൊല്ലുന്നതിന്റെ ആവശ്യകത വളരെ പ്രധാനം ആണ്. പരിശുദ്ധ സഭയുടെ അടിസ്ഥാന വിശ്വാസ മൂല്യങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്നതാണ് അത്

  • സത്യഏകദൈവത്തിൽ ഉള്ള വിശ്വാസം

  • പിതാവാം ദൈവം, പുത്രനായ ദൈവം, പരിശുദ്ധ റൂഹാ ആയ ദൈവം എന്നി ത്രീയേക ദൈവത്തിൽ ഉള്ള വിശ്വാസം

  • പരിശുദ്ധാത്മാവിലുള്ള വിശ്വാസം

  • പാപമോചനത്തിലുള്ള വിശ്വാസം

  • മാമോദീസയിലുള്ള വിശ്വാസം.

  • കർത്താവിന്റെ ക്രൂശുമരണത്തിലുള്ള വിശ്വാസം, യേശുവിന്റെ ജനനം, ക്രൂശ്മരണം, ഉയിർപ്പ്, സ്വർഗാരോഹണം, വീണ്ടും വരവ്, നായവിധി എന്നിവയിലുള്ള വിശ്വാസം.

  • വാങ്ങിപോയവരുടെ ഉയർപ്പിലുള്ള വിശ്വാസം.

  • വരുവാനുള്ള ലോകത്തിലെ നിത്യ ജീവനിലുള്ള വിശ്വാസം.

 

ഇത്രയും കാര്യങ്ങൾ ഈ പ്രാർത്ഥനയിലൂടെ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നത് ആണ് ഇതിന്റെ പ്രാധാന്ന്യം. വിശ്വാസപ്രമാണം എല്ലാ പ്രാർത്ഥനയിലും അനിവാര്യമാണ്. ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ പുരോഹിതൻ പടിഞ്ഞാറോട്ട് തിരിഞ്ഞു വന്നു കൈകൾ മലർത്തി തല വണങ്ങി വിശ്വാസികളോട് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. ഇതിന്റെ സാരം പഴയ നിയമത്തെയും പുതിയനിയമത്തെയും സ്വർഗ്ഗവാസികളെയും ഭൂവാസികളെയും സംയോചിപ്പിക്കുന്നതും മഹത്വവും പരിശുദ്ധവുമായ ബലി ലോകത്തിനുവേണ്ടി അർപ്പിക്കുവാൻ പുരോഹിതനെ ശക്തനും യോഗ്യനും ആക്കിത്തീർക്കുവാൻ ആരാധക സംഘം പിതാവാംദൈവത്തോടെ പ്രാർത്ഥിക്കണമേ എന്നതാണ്. ഇതിനു ശേഷം പുരോഹിതൻ ത്രോണോസിന്റെ മുൻപാകെ മുട്ടു കുത്തി രഹസ്യ പ്രാർത്ഥന നടത്തുന്നു. ഈ സമയം ശുശ്രഷകൻ ധൂപക്കുറ്റിയുമായി വിശ്വാസികളുടെ മധ്യത്തിലേക്ക് വരുന്നു ഇവിടെ രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുന്നു സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നു വിശ്വാസികളെ ധൂപത്താൽ ശുദ്ധികരിക്കുന്നു അടുത്തത് വിശുദ്ധ കുർബാനയുടെ അതിപ്രധാന ഭാഗത്തേക്ക്‌ പ്രവേശിക്കുന്നതിനാൽ മാമോദീസ സ്വീകരിക്കാത്തവർ അതിനു ശേഷം ആരാധനയിൽ സംബന്ധിക്കാൻ പാടില്ല എന്നതിന്റെ സൂചകമായിട്ടും ആ സമയത്ത് അവിശ്വാസികൾ അവിടുന്ന് ഇറങ്ങിപോകുകയും വേണം എന്നതിനെ സൂചിപ്പിക്കുന്നതും ആണ് വിശ്വാസപ്രമാണം ചൊല്ലിക്കഴിയുമ്പോൾ യാചിക്കേണ്ടും സമയമിതാ എന്ന ഗീതം ചൊല്ലുന്നു അതിലെ അർഥങ്ങൾ വ്യക്തമായി മനസിലാക്കാവുന്നതാണ്.

 പുരോഹിതൻ ത്രോണോസിന് മുൻപാകെ മുട്ടു കുത്തി പ്രാർത്ഥിക്കുന്ന രഹസ്യ പ്രാർത്ഥന തനിക്ക് പാപക്ഷമയും കരുണയും ലഭിക്കുന്നതിനുവേണ്ടിയും വിശുദ്ധ ബലിയിൽ പരിശുദ്ധാത്മാവ് ആവാസം ഉണ്ടാകുവാനും വിശുദ്ധ ത്രിത്വത്തോട് അപേക്ഷിക്കുകയും അതോടൊപ്പം ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഓർത്ത് അവർക്ക് വേണ്ടി അപേക്ഷിക്കുകയും ആണ് ഈ രഹസ്യ പ്രാർത്ഥനയിൽ നടത്തുന്നത്. ഇത് കഴിഞ്ഞു പുരോഹിതൻ പദവിമേൽ കയറുന്നു (ത്രോണോസിന് താഴയുള്ള ചവിട്ടുപടി ) ഇത് നമ്മുടെ കർത്താവെ മർക്കോസിന്റെ മാളികയിൽ പ്രവേശിച്ചതിനെ സൂചിപ്പിക്കുന്നു. അവിടെ വെച്ച് ആണല്ലോ യേശു പാപമോചനത്തിനുവേണ്ടിയുള്ള തന്റെ ശരീരവും രക്തവും ആകുന്ന വിശുദ്ധ കുർബാന അർപ്പിച്ചത്. അവിടെ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. പദവിമേൽ കയറി നിൽക്കുന്ന പുരോഹിതൻ ഭൂമീ സംബന്ധമായ സകലത്തിലും ഉയർന്നിരിക്കുന്നു എന്നും ദൈവത്തിന്റെ വലതുഭാഗത്തുള്ള മുതലായ കാര്യങ്ങളെ അന്വേഷിക്കാനും യോഗ്യൻ ആണ് എന്നും അനുമാനിക്കാം കൊലെസ്സ്യർ 3 :1-3, അടുത്തത് സമാധാത്തിന്റെയും നിരപ്പിന്റെയും ശുശ്രുഷയാണ് ഞാൻ (യേശു ) നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന തിരുവചനം ( യോഹന്നാൻ 13:34) ശുശ്രുഷക്കാരൻ ധൂപക്കുറ്റിയുമായി പുരോഹിതന്റെ വാഴുവോടുകൂടി വിശുദ്ധ ത്രോണോസും അംശാവസ്ത്രവും രണ്ടു വശത്തും മുത്തി ഈ സമാധാനം വിശ്വാസികളിലേക്ക് പകരുകയാണ് ഇവിടെ പ്രത്യേകതകൾ ഉണ്ട് 1) ധൂപക്കുറ്റിയിൽ കൂടി ആണ് സമാധാനം പകരുന്നത് ധൂപക്കുറ്റിയുടെ മഹത്വമേറിയ പ്രാധാന്യം നമ്മൾ കണ്ടു,, പിതാവാം ദൈവം വസിക്കുന്നിടമായ സ്വർഗ്ഗത്തിനു സമാനമായ ത്രോണോസിൽ നിന്ന് ദൈവത്തിന്റെ വലതു ഭാഗത്ത്‌ ഇരിക്കുന്ന പുത്രൻതമ്പുരാനെ സമാനമായി പദവിയിൽ നിൽക്കുന്ന പുരോഹിതൻ മുഖേന ആണ് ഈ സമാധാനം വിശ്വാസികളിലേക്ക് പകരുന്നതേ. ഈ സമാധാനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവൻ കർത്താവും രക്ഷിതവുമായ യേശു മുഖാന്തിരം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ബന്ധത്താൽ ഐക്യത പ്രാപിച്ചിരിക്കുന്നു എന്നതിന്റെയും സൂചനയാണ് ഈ സമാധാനം.

വിശുദ്ധ കുർബാനയിൽ സമാധാനം പരസ്പരം കൈമാറിയ ശേഷം പുരോഹിതൻ പ്രത്യേക പ്രാർത്ഥന നടത്തിയ ശേഷം ശോശപ്പ ആഘോഷം നടത്തുന്നു. ഇതിൽ ധാരാളം അർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ശോശപ്പ ആഘോഷിച്ചുകൊണ്ട് ഇസ്രായേൽ ലിന്റെ 12 ഗോത്രങ്ങകൾക്ക് വേണ്ടി 12 നദികൾ ഒഴുക്കി കൊടുത്ത തീക്കൽ പാറ നീയാകുന്നു യേശുവിന്റെ കബറിങ്കൽ നിക്ഷേപിക്കപെട്ട തീക്കൽ പാറയായും ഈ ശോശപ്പായെ കാണുന്നു. പഴയ നിയമത്തിലെ 12 ഗോത്രവും 12 നദിയും ഇവിടെ സൂചിപ്പിക്കുന്നത് 12 ശിഷ്യന്മാരെയാണ്. പുറപ്പാട് 17: 6 ൽ പറഞ്ഞിരിക്കുന്നത് പോലെ മോശ ഹോറോബിൽ പാറയെ അടിച്ചെ തന്റെ ജനത്തിനെ വെള്ളം കൊടുത്തതുപോലെ ആ പാറയാകുന്ന ശോശപ്പ മാറ്റി ജീവന്റെ ജലമാകുന്ന കർത്താവിന്റെ രക്തം വിശ്വാസികൾക്ക് കൊടുക്കുകയാണ് ഇവിടെ. പാറയിൽ നിന്ന് ഒഴുകിയ വെള്ളത്തിനെ സമാനമാണ് ക്രിസ്തു ക്രൂശിൽ കിടന്നപ്പോൾ ശരീരത്തിൽ നിന്ന് ഒഴുകിയ രക്തം. ശോശപ്പ ആഘോഷം

  1. യേശുവിന്റെ ജനന സമയത്ത് മാലാഖമാർ ഒരുമിച്ചെ തങ്ങളുടെ ചിറകുകളെ ചലിപ്പിച്ചെ സ്വർഗീയ കീർത്തനങ്ങൾ പാടിയതിനെ സൂചിപ്പിക്കുന്നു.

  2. യഹോവ മോശയോട് കല്പിച്ചു ഉണ്ടാക്കിയ തിരുനിവാസത്തെ പൊതിയുവാൻ ഉണ്ടാക്കിയ മൂടുശീലയെ സൂചിപ്പിക്കുന്നു ഈ ശോശപ്പ.

  3. ഇസ്രായേൽ ജനങ്ങൾക്ക്‌ മോശ പാറയെ പിളർന്നു വെള്ളം കൊടുത്തതുപോലെ ശോശപ്പയാകുന്ന മൂടുവിരി മാറ്റി ക്രിസ്തുവാകുന്ന പുതിയ നിയമത്തിലെ ജീവജലം പുതിയ ഇസ്രായേൽ ന് കാണിച്ചു കൊടുക്കുന്നതിനെയും സൂചിപ്പിക്കുന്നു.

  4. ശോശപ്പ കർത്താവിന്റെ കബറിനെ മൂടിയിരുന്ന കല്ല് മാറ്റി ഉയർത്തെഴുന്നേറ്റു  കർത്താവിനെ കാണിച്ചു കൊടുക്കുന്നതിന്റെ സൂചനയും ഇതിലുണ്ട്.

  5. ശോശപ്പാ നീക്കപ്പെടുന്നതോടെ അനാവരണം ചെയ്യപ്പെടുന്നു ഈ സമയത്ത് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കപ്പെടുന്നു. ആ സമയത്തെ സ്വർഗീയ ആത്മാവും മാലാഖമാരും താഴേക്കെ ഇറങ്ങി വിശുദ്ധ രഹസ്യങ്ങളെ ആവസിക്കുന്നതിനെയും സൂചിപ്പിക്കുന്നു.

  6. മൂന്ന് പ്രാവശ്യം തുടർച്ചയായി ശോശപ്പാ ആഘോഷിക്കുന്നതെ വിശുദ്ധ പത്രോസിനെ ഉണ്ടായ ദർശനത്തെയാണ് അതായത് ഒരു തുപ്പട്ടയിൽ സ്വർഗത്തിൽ നിന്ന് സർവ്വ ജീവജാലങ്ങളെയും ഭൂമിയിലേക്ക് ഇറക്കുകയും തിരികെ സ്വർഗത്തിലേക്ക് തിരിച്ചെടുക്കുകയും കണ്ട ദർശനത്തെ സൂചിപ്പിക്കുന്നതാണ് ഇവിടെ.

  7. ശോശപ്പാ ആഘോഷത്തോട് സ്വർഗം തുറക്കപ്പെടുകയും അശരീരികളായ സ്വർഗീയ സൈന്യങ്ങൾ ആവസിക്കുന്നതിന്റെ സൂചനയായിട്ട് ആണ് മറുവാഹസയും കൈമണിയുടെയും കിലുക്കം ഇവിടെ സൂചിപ്പിക്കുന്നത്. ഇത്രമാത്രം പ്രാധാന്ന്യം ഉള്ള സന്ദർഭം ആണ് ശോശപ്പാ ആഘോഷം.

പുരോഹിതൻ അതിനു ശേഷം കൈകൾ ഉയർത്തി ഇപ്രകാരം ചൊല്ലുന്നു നാം എല്ലാവരുടെയും ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും മേലിൽ പിതാവാം ദൈവത്തിന്റെ വലതു ഭാഗത്ത്‌ മശിഹ തമ്പുരാൻ ഇരിക്കുന്ന സ്ഥാനത്തെ ആയിരിക്കണം. എന്ന് പുരോഹിതൻ ഇവിടെ പറയുന്നതിന്റെ സാരാംശം സ്തേഫാനോസിനെ കല്ല് എറിയുന്ന സമയത്ത് വിശുദ്ധ സ്തേഫാനോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കിയപ്പോൾ ദൈവമഹത്വവും ദൈവത്തിന്റെ വലതുഭാഗത്തെ മശിഹാതമ്പുരാൻ നിൽക്കുന്നതും കണ്ടു. വെളിപ്പാട് പുസ്തകത്തിൽ വിശുദ്ധ യോഹന്നാൻ കർത്താവായ യേശുക്രിസ്തുവിനെയും ബലിപീഠത്തെയും സിംഹാസനത്തെയും നാല് ജീവികളെയുടെയും നടുവിൽ മൂപ്പന്മാരുടെ മധ്യത്തിലും ഒരു കുഞ്ഞാടെ അറുക്കപ്പെട്ടതുപോലെ നിൽക്കുന്നതെ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യം പറയുന്നു. വെളിപാട് 5 :6 പിതാവിന്റെ വലതുഭാഗത്തെ മശിഹാതമ്പുരാനെയും തന്റെ ബലിയെയും സ്തേഫാനോസും യോഹന്നാനും ദർശിച്ചതുപോലെ നമ്മൾ വിശ്വാസികളും കാണുവാൻ ശ്രദ്ധാപൂർവം ശ്രദ്ധിച്ചു പ്രാർത്ഥനാപൂർവ്വം നിൽക്കണം എന്ന് പുരോഹിതൻ ഉൽബോധിപ്പിക്കുകയാണ്. തുടർന്ന് ഭയഭക്തിയോട് നമുക്ക് കർത്താവിനെ സ്തോത്രം ചെയ്യാം എന്ന് പറയുന്നത് മോശയെയും ഇസ്രായേൽ ജനത്തെയും സംഭ്രമിപ്പിക്കുവാൻ തക്കവണ്ണം അതിഗംഭീരമായ ശബ്ദത്താൽ ഇടിയും മിന്നലും ഉണ്ടായി ആ ശബ്ദത്തിനിടയിൽ ദൈവം മോശയോട് സംസാരിച്ചു ആ ദൈവീകമായ ശബ്ദത്തെ നമ്മുടെ ആന്തരീകമായ കർണ്ണങ്ങൾകൊണ്ട് കേൾക്കുകയും കാണുകയും വേണം എന്നുള്ളതാണ് എന്ന് സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സമയത്ത് വിശുദ്ധ കുർബാനയുടെ മേൽ രണ്ടു കരങ്ങളും ആവസിപ്പിക്കുന്നതെ സ്വർഗീയ ത്രോണോസിനു ചുറ്റും സ്വർഗീയ മാലാഖമാർ പറന്നു നിന്നുകൊണ്ട് ദൈവത്തിനെ സ്തുതി പാടുന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ ആ സമയം സകല പ്രപഞ്ച സൃഷ്ടികളും പ്രധാന മാലാഖമാർ, ആറാർ ചിറകുള്ള സ്രോപ്പെമാർ, സ്വർഗീയ സേനകൾ തുടങ്ങിയവർ സ്തുതിച്ചു മഹത്വപ്പെടുത്തുമ്പോൾ നമ്മളും നമ്മളും കർത്താവിനെ സ്തുതിച്ചു മഹത്വപ്പെടുത്തണം എന്നതിനെയും ഓർമ്മപ്പെടുത്തുന്നു. കൂടാതെ വിശുദ്ധ കുർബാനയുടെ മേൽ പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ വന്നു ആവസിക്കുന്നതിനെയും സൂചിപ്പിക്കുന്നു. മാത്രവുമല്ല ദൈവത്തിൽനിന്നു മാത്രമേ വിശുദ്ധികരണം ലഭ്യമാകുകയുള്ളു എന്നും പുരോഹിതൻ നമ്മളെ ഓർമ്മിപ്പിക്കുന്നു.

പുരോഹിതൻ വിശുദ്ധ കുർബാനയുടെ മുകളിൽ കൈകൾ ആവസിപ്പിക്കുമ്പോൾ പരിശുധാത്മാവ് പ്രാവ് എന്നപോലെ രഹസ്യങ്ങളുടെ മേൽ വന്നാവസിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ ദൈവത്തിൽനിന്ന് മാത്രമേ വിശുദ്ധികരണം പ്രാപ്തമാകുകയുള്ളു എന്നും പുരോഹിതൻ നമ്മളെ ഓർമിപ്പിക്കുന്നു. വിശുദ്ധ ത്രിത്വത്തെ സ്തുതിച്ചു കൊണ്ടുള്ള ഈ പ്രാർത്ഥന കർത്താവിന്റെ കഷ്ടാനുഭവവും മരണത്തെയും പ്രതിപാദിക്കുന്നു. മഹാപുരോഹിതനായ മലക്കിസാദെക്ക് ദൈവത്തിനെ ബലി അർപ്പിച്ച ബലി അർപ്പണം തന്നെ ആണ് യേശുക്രിസ്തുവും സെഹിയോൻ മാളികയിൽ വെച്ച് അപ്പവീഞ്ഞുകൾ എടുത്തു വാഴ്ത്തി ശുദ്ധികരിച്ചെ കർത്താവിന്റെ തിരുശരീരരക്തങ്ങളായി ശിഷ്യന്മാർക്ക് നല്കിയതുപോലെ ആണ് ക്രിസ്തുവിന്റെ സ്ഥാനത്തു പുരോഹിതൻ നിന്ന് അപ്പവീഞ്ഞുകൾ എടുത്തു വാഴ്ത്തുന്നതെ. ഇവിടെ പറയുന്ന ഓരോ വാക്കുകൾക്കും വളരെയേറെ പ്രാധാന്യം ഉണ്ട്. (തന്റെ വിശുദ്ധ കൈകളിൽ അപ്പം എടുത്തെ സ്തോത്രം ചെയ്തു വാഴ്ത്തി ശുദ്ധികരിച്ചെ മുറിച്ചു തന്റെ ശിഷ്യന്മാർക്ക് കൊടുത്തു ഇതിന്റെ അർഥങ്ങൾ ശ്രദ്ധിക്കാവുന്നതാണ്

അപ്പം എടുത്തു :-

യേശു കന്യകമറിയാമിൽനിന്നെ ജഡമെടുത്തു എന്നതിതിനെ ഇവിടെ സൂചിപ്പിക്കുന്നു. യഹോവയായ ദൈവം ഭൂമിയിൽ നിന്ന് മണ്ണ് എടുത്തു ആദമിനെ സൃഷ്ട്ടിച്ചതുപോലെ ദൈവം കന്യക മറിയാമിൽ നിന്ന് ജഡം സ്വീകരിച്ചു. ആ പരിശുദ്ധ ശരീരത്തെയാണ് പുരോഹിതൻ തന്റെ കൈയിൽ അപ്പമായി എടുത്തു വാഴ്ത്തുന്നതെ. ഈ അപ്പം പ്രപഞ്ചത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

സ്തോത്രം ചെയ്തു :-

ഈ അപ്പത്തിന്മേൽ തന്റെ ഓർമ്മ കഴിക്കാൻ പിതാവിനെ തിരുവിഷ്ടം ഉണ്ടായതിനാൽ സ്തോത്രം ചെയ്യുന്നു പിതാവേ എന്റെ ഇഷ്ടം അല്ല അവിടുത്തെ ഇഷ്ടം നടക്കണമേ എന്നുള്ള സ്തോത്ര പ്രാർത്ഥനയും കൂടി ആയിരുന്നു.

വാഴ്ത്തി :--

അപ്പമെടുത്തെ വാഴ്ത്തിയപ്പോൾ ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞപ്പോൾ അത് കർത്താവിന്റെ ശരീരമായി തീർന്നു. പ്രപഞ്ച പ്രതീകമായ ഈ തിരുശരീരം പിതാവിനെ സമാനമാണ് എന്ന് കാണിക്കുകയും ചെയ്യുന്നു.

ശുദ്ധികരിച്ച് :--

ഇതാ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ എന്ന് യോഹന്നാൻ മാംദാന പറഞ്ഞതുപോലെ നമ്മേ പാപത്തിൽ നിന്ന് ശുദ്ധികരിക്കുവാൻ വേണ്ടി സ്വയം ത്യജിച്ചേ തിരുവിഷ്ടപ്രകാരം അപ്പമെടുത്തു വാഴ്ത്തി ശുദ്ധികരിച്ചു തന്റെ ശരീരമായി നമുക്ക് തന്നു. സ്വർഗീയ അപ്പമായിട്ടും നിത്യജീവനായിട്ടും നമുക്ക് ഭക്ഷിപ്പാൻ ശുദ്ധീകരിക്കുകയാണ് പുരോഹിതൻ ഇവിടെ ചെയ്യുന്നത്.

മുറിച്ച്  :--

ഇത് യേശുവിന്റെ കഷ്ടാനുഭവവും ക്രൂശ്മരണവും കുന്തത്താലുള്ള കുത്തും ആണ് ഇവിടെ നമ്മളെ ഒര്മിപ്പിക്കുന്നതെ. മഹത്വമുള്ള ദാവീദ് പറയുന്നതുപോലെ ദൈവത്തിന്റെ ഹനന യാഗങ്ങൾ തകർന്നും നുറുങ്ങിയിരിക്കുന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ല എന്നതുപോലെ നമ്മുടെ ഹൃദയങ്ങളിൽ താഴ്‌മ, അനുതാപം , സ്നേഹം , കരുണ , ആർദ്രത തുടങ്ങിയ ചിന്ത  വിചാരങ്ങൾ ഉണ്ടാകണം എന്നുകൂടി ഓർമിപ്പിക്കുകയാണ് പുരോഹിതൻ ഇവിടെ ചെയ്യുന്നത്.

പുരോഹിതൻ കാസാ (വീഞ്ഞ്) എടുത്തു വാഴ്ത്തുമ്പോൾ ഇത് നിങ്ങൾക്കുവേണ്ടിയും അനേകർക്കുവേണ്ടിയും ചൊരിയപെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്ന എന്റെ രക്തമാകുന്നു ഇത്. ഇവിടെയും മൂന്ന് വാക്കുകളിൽ അടങ്ങിയിരിക്കുന്ന അന്തർലീനമായ അർത്ഥം വളരെ പ്രാധാന്യം ഉണ്ട്. (നിങ്ങൾക്കുവേണ്ടി,  അനേകർക്കുവേണ്ടി, ചൊരിയപെടുന്ന ) ഇത് എന്തിനെ അർത്ഥമാക്കുന്നു എന്ന് പരിശോധിക്കാം

നിങ്ങൾക്കുവേണ്ടി :-

പഴയ നിയമ പ്രകാരം ബലി അർപ്പിക്കുന്ന മൃഗങ്ങളുടെ രക്തം പാനം ചെയ്യാൻ പാടില്ലാത്തതും അതിൽ ജീവൻ ഉള്ളതുകൊണ്ട് ഭക്ഷിച്ചാൽ പാപവും ശപിക്കപെട്ടവനുമാകുമെങ്കിൽ പുതിയനിയമത്തിൽ ദൈവം ജഡം സ്വീകരിച്ചു മനുഷ്യകുലത്തിനുവേണ്ടി പാപമോചനത്തിനായി ക്രിസ്തു തന്നെ ഇതാ നിങ്ങൾക്കുവേണ്ടി ചൊരിയപെടുന്ന എന്റെ രക്തം എന്ന് കല്പിക്കുന്നു. പഴയ നിയമത്തിൽ രക്തം പാപമെങ്കിൽ പുതിയ നിയമത്തിൽ രക്തം പാപമോചനവും നിത്യ ജീവനുമാണ്. ആയതിനാൽ യേശു ഞാൻ നിങ്ങൾക്ക് വേണ്ടി പാപസ്വഭാവത്തെ മാറ്റിയെടുക്കുന്നതിനുവേണ്ടി യാഗമായി തീർന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

അനേകർക്കുവേണ്ടി :-

വിശുദ്ധ മത്തായിയും, മർക്കോസിന്റെയും വിവരണങ്ങളിൽ യേശുവിന്റെ രക്തം ചൊരിയലിൽ അനേകർക്കുവേണ്ടി ആണ് സ്വയം ക്രൂശ്മരണം വരിച്ചതേ അപ്പോസ്തോല പ്രവർത്തി  10  ന്റെ 11 --16 )വരെ സൂചിപ്പിക്കുന്നതുപോലെ രക്ഷിക്കപ്പെട്ടതും രക്ഷിക്കപെടാത്തതുമായ അനേകർക്കുവേണ്ടി തന്റെ രക്തം മറുജീവനായി ക്രൂശിൽ ചൊരിഞ്ഞുകൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ചൊരിയപ്പെടുന്ന :-

ഇസ്രയേലിന്റെ ആരാധന പാരമ്പര്യങ്ങളിൽ നിന്ന് ബലിയുടെ സമയത്ത് അറുക്കപെട്ട മൃഗങ്ങളുടെ രക്തം ബലിപീഠത്തിലോ ബലിപീഠത്തിനടിയിലോ ഒഴിക്കുക പതിവായിരുന്നു.(  ലേവ്യ 4 :7,  18 :25 ) ഇവിടെ ഈ വാക്ക് അന്ത്യ അത്താഴത്തുള്ള സന്ദർഭത്തെയല്ല കാൽവരി ക്രൂശിലുള്ള യേശുവിന്റെ രക്തച്ചൊരിച്ചിലിനെയാണ് സൂചിപ്പിക്കുന്നതെ. ഇത്രമാത്രം അർത്ഥ വ്യാപ്തി ഈ വാക്കുകളിൽ ഉണ്ട്.

വിശുദ്ധ കുർബാന ആകുന്ന അപ്പവും വീഞ്ഞും പീലാസയിലും കാസയിലും വേർതിരിച്ചു വെയ്ക്കുന്നതെ പഴയ നിയമത്തിലെ ഹോമബലിയോട് ഉപമിക്കുകയാണ്. ഹോമബലിയിൽ മൃഗങ്ങളുടെ രക്തം മൃഗങ്ങളിൽനിന്ന് വേർപെടുത്തും ആ രക്തം ബലിപീഠത്തിൽ തളിക്കുകയും ബലി വസ്തു അതിനു മുകളിൽ വെച്ച് ദഹിപ്പിക്കുകയും ചെയ്യും. രക്തം മാംസത്തിൽ നിന്ന് വേർതിരിക്കുന്നതിന്റ അർത്ഥം യെഹൂദ നിയമ പ്രകാരവും യഹോവയുടെ കല്പനയും അനുസരിച്ച് രക്തം ജീവന്റെ ഉറവിടം ആകയാൽ രക്തത്തോട് ബലി അർപ്പിക്കാൻ പാടില്ലായെന്നും അത് പാനം ചെയ്യാനും പാടില്ല എന്നാണ് നിയമവ്യവസ്ഥ. അതുകൊണ്ട് രക്തം പൂർണമായി വേർതിരിക്കുന്നതുകൊണ്ട് ബലി മൃഗം കൊല്ലപ്പെട്ടു എന്നതിന്റെയും തെളിവാണ്. ഇവിടെ കാസാ, പീലാസാ വേർതിരിച്ചു നടത്തുന്നതിലൂടെ ക്രൂശിലെ യാഗബലിയായ ക്രിസ്തുവിന്റെ മരണത്തെയാണ് ഇവിടെ കാണിക്കുന്നത്.

പുരോഹിതൻ കാസാ, പിലാസാ വാഴ്ത്തിയിട്ട് ഇപ്രകാരം പറയും ഞാൻ (യേശു ) വരുന്നത് വരെ എന്റെ മരണത്തെയും പുനരുദ്ധാനത്തെയും സ്മരിച്ചുകൊൾവിൻ (എന്റെ ഓർമയ്ക്കായി ഇത് ചെയ്യുവിൻ )എന്ന് പറയുന്നു ഉണ്ട്. ഇത് പഴയ നിയമത്തിൽ പെസഹാചരണം സംബന്ധിച്ചു യഹോവ ഇപ്രകാരം കല്പിക്കുന്നു ഈ ദിവസം നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും ഓർമ്മനാളായിരിക്കേണം ( പുറപ്പാട് 12 : 14) യഹോവയ്‌ക്ക് ഉത്സവമായി ആചരിക്കണം എന്ന്. ഈ തത്വം തന്നെ ആണ് യേശു തന്റെ ശിഷ്യന്മാർക്കും കൊടുത്തത്. കർത്താവെ തന്റെ കഷ്ട്ടനുഭവത്തെ ഓർക്കുവാനാണ് ഇവിടെ പറയുന്നത്.

  1. കൂടാതെ കർത്താവിന്റെ മരണത്തെയും , ഉയർത്തെഴുനേൽപ്പിനെയും , രണ്ടാമത്തെ വരവിനെയും നോക്കിപ്പാർക്കുകയും കൂടിയാണ് ഇവിടെ ചെയ്യുന്നത്.

  2. കർത്താവെ സ്വർഗാരോഹണം ചെയ്തപ്പോൾ ദൂതൻമാർ ശിഷ്യന്മാരോട് പ്രസ്താവിച്ച വചനം സഭ ഇവിടെ അനുസ്മരിക്കുകയാണ് ഗലീലാ പുരുഷന്മാരെ നിങ്ങൾ ആകാശത്തേക്ക് നോക്കി നില്കുന്നത് എന്ത് സ്വർഗത്തിലേക്ക് പോകുന്നത് കണ്ടതുപോലെ അവൻ വീണ്ടും വരും എന്ന് പറഞ്ഞതും ഇവിടെ അനുസ്മരിക്കുകയാണ്.

  3. കർത്താവിന്റെ അനുഗ്രഹങ്ങൾക്കായി യാചിക്കുകയും ചെയ്യുകയാണ് ഇവിടുള്ള പ്രാർത്ഥനയിൽ.

പുരോഹിതൻ സ്പൂണും സ്പോഞ്ച് കുഷ്യനും കൂടി ചേർത്തുപിടിച്ചു വലതു കൈകൊണ്ടു ഉയർത്തി പുറകോട്ടു പെട്ടന്ന് കാണിക്കുന്നു.എന്നിട്ട് വലതു വശത്തെ വയ്ക്കും  ഇത് സൂചിപ്പിക്കുന്നത്. മിന്നൽ പോലെ ആകാശ മേഘങ്ങളിൽ ആഗതനാകുന്ന കർത്താവിന്റെ പ്രത്യക്ഷതയാണ്. ഇവിടെ സ്പൂൺ യേശുവിനെയും കുഷ്യൻ കർത്താവിന്റെ സിംഹാസനത്തെയും സൂചിപ്പിക്കുന്നു. വലതു വശത്തു വെച്ചതെ ന്യായവിധിയിൽ ക്രിസ്തു പിതാവിന്റെ വലതു ഭാഗത്ത്‌ ഇരിക്കും എന്നതിനെയാണ് കാണിക്കുന്നത്. തുടർന്ന് പരിശുദ്ധാത്മാവിന്റെ ആവാസത്തിനായുള്ള പ്രാർത്ഥന ആണ്. ഈ ആരാധനയിൽ ഇവിടെ ഒരു പ്രത്യേകത ഉണ്ട് ഓറിയന്റൽ ഓർത്തഡോൿസ്‌ സഭയിൽ മാത്രമേ പരിശുദ്ധാത്മാവിന്റെ ആവാസത്തിനായിട്ടുള്ള പ്രത്യേക പ്രാർത്ഥന ബലി അർപ്പണത്തിൽ നടത്താറുള്ളു. റൂഹാ ക്ഷണ ആവാസ പ്രാർത്ഥനയോടു കൂടിയാണ് കൂദാശ കർമങ്ങൾ പൂർണമാകൂ എന്ന ആശയവും സഭയ്ക്കെ ഉണ്ട്. ഇവിടെ ശുശ്രുഷക്കാരൻ ഉറക്കെ ചൊല്ലും എന്റെ വാത്സല്യമുള്ളവരെ ജീവനുള്ള പരിശുദ്ധ റൂഹാ സ്വർഗമാകുന്ന ഉയരങ്ങളിൽ നിന്ന് - - - - - - - നിങ്ങൾ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് പ്രാർത്ഥിപ്പിൻ. ഈ പ്രബോധനത്തിന്റെ സമയത്ത് ദൈവീക ദർശനം ആണ്. സീനായ് മലയിൽ യഹോവ മേഘങ്ങളിൽ ഇറങ്ങിയപ്പോൾ ഉണ്ടായ അതെ അനുഭവം ആണ് ഇവിടെ ഭയത്തോടും വിറയലോടും നിന്നുകൊണ്ട് പ്രാർത്ഥിപ്പിൻ എന്ന് പറയുമ്പോൾ ദൈവീക ദർശനാനുഭവം ആണ് അവിടെ ആ സമയത്ത് കാണുന്നത്. അതുകൊണ്ടാണ് ആ സമയത്ത് മണി അടിക്കുന്നതും മറുവാഹസ കിലുക്കുന്നതും എല്ലാം ദൈവ ദർശനപരമായ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം പുരോഹിതൻ കൈ ആവസിപ്പിക്കുന്നത് സ്വർഗത്തിൽ നിന്ന് പരിശുദ്ധ റൂഹാ ഇറങ്ങി വിശുദ്ധ രഹസ്യങ്ങളുടെ മേൽ പോരുന്നി ആവസിപ്പിക്കുന്നതിനെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. പരിശുദ്ധാത്മാവ് പ്രവിനാൽ പ്രതിനിധികരിക്കപ്പെടുന്നു ആയതിനാൽ അപ്പ വീഞ്ഞിൻമേൽ ആവസിപ്പിക്കുന്ന കൈകൾ പ്രാവിന്റെ ചിറകടിക്ക് സമാനം ആകുന്നു. പുരോഹിതൻ പ്രാവിന്റെ ചുണ്ട് രീതിയിൽ കൈവിരലുകൾ രൂപപ്പെടുത്തും കൈ ആവസിപ്പിക്കുമ്പോൾ ആ സമയത്ത് പുരോഹിതൻ വിശുദ്ധ ബലിയുടെമേൽ കൈകൾ ആവസിക്കുമ്പോൾ ദൈവം അതിൽ സംപ്രീതനായിരിക്കുന്നു. അതോടൊപ്പം വിശുദ്ധ കുർബാന സഭയിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിനെ വെളിപ്പെടുത്തുന്ന ഒരു രഹസ്യം കൂടിയാണ്. പോരുന്നി,ആവസിക്കുക ഈ പദങ്ങളുടെ പ്രയോഗം പഴയ നിയമത്തിലും പുതിയ നിയമത്തിലും അടിസ്ഥാനമുള്ളതാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻമേൽ പരിവർത്തിച്ചുകൊണ്ടിരുന്നു. മശിഹായുടെ മേൽ പരിശുദ്ധാത്മാവ് ആവസിക്കുമെന്ന് യെശയ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു (യെശയ്യാ 11 :2 ) കന്യകയുടെ മേൽ പരിശുധാത്മാവ് ആവസിച്ചു (ലുക്കോ 1:35 )സൃഷ്ടിയുടെ ആരംഭത്തിലും മനുഷ്യാവതാരത്തിലും യോർദാൻ നദിയിൽ കർത്താവിന്റെ മേൽ പ്രാവിന്റെ രൂപത്തിലും പെന്തകോസ്ത് നാളിൽ അഗ്നിനാവുകളുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ട പരിശുദ്ധാത്മാവ് തന്നെ ആണ് അപ്പ വീഞ്ഞുകളെ തിരുശരീര രക്തങ്ങളായി ഇവിടെ രൂപാന്തരപ്പെടുത്തുന്നതും പൂർത്തീകരിക്കുന്നതും. ഈ പരിശുദ്ധാത്മാവ് ആഹുവനത്തിന്റെ പ്രാർത്ഥന കഴിയുമ്പോൾ പുരോഹിതൻ മൂന്ന് പ്രാവശ്യം കർത്താവെ എന്നോട് ഉത്തരമരുളേണമേ എന്ന് അപേക്ഷിച്ചു പറയും. പുരോഹിതന്റെ ഉച്ചത്തിലുള്ള ഹൃദയവേദനയോടുള്ള ഈ പ്രാർത്ഥന ഏലിയാവ് പ്രവാചകൻ കാർമേൽ മലമേൽ വെച്ചുള്ള ബലി അർപ്പണത്തിൽ യഹോവയോട്‌ കരഞ്ഞു പ്രാർത്ഥിച്ച പ്രാർത്ഥനയെ ഇവിടെ സൂചിപ്പിക്കുന്നു. തുടർന്ന് പുരോഹിതൻ വലതു കരം അപ്പത്തിൻമേൽ ആവസിപ്പിച്ചുകൊണ്ട് റൂഹായെ വിളിച്ച് പ്രാർത്ഥിച്ചു മശിഹാതമ്പുരാന്റെ ശരീരമായി പൂർത്തീകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതുപോലെ വീഞ്ഞിൻമേൽ വലതു കരംആവസിച്ചു  കൊണ്ട് മശിഹാതമ്പുരാന്റെ രക്തമായി രൂപാന്തരപ്പെടുത്തുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പൂർത്തീകരണ പ്രാർത്ഥനയിലൂടെ പരിശുദ്ധാത്മാവ് കന്യക മറിയാമിന്റെ ഗർഭത്തിൽ ഇറങ്ങി വസിച്ചു കർത്താവെ ശരീരം ആയി തീർന്നതുപോലെ വിശുദ്ധ ത്രോണോസിൻമേലുള്ള അപ്പവീഞ്ഞിൻമേൽ പരിശുദ്ധാത്മാവ് ഇറങ്ങി വസിച്ചു യേശുവിന്റെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്.

തുബ്‌ദെൻ എന്ന സുറിയാനി പദത്തിന്റെ അർത്ഥം മധ്യസ്ഥ പ്രാർത്ഥന എന്നാണ്. എന്നാൽ ഇതിന്റെ ശരിയായ പേര് ദീയപ് തുക്കൈ എന്നതാണ്. ഇങ്ങനെ പേര് വരാൻ കാരണം ആദിമ സഭയിൽ രണ്ടു പലകളിലായി , ഒന്നാമത്തേതിൽ ജീവനോടിരിക്കുന്നവരെയും രണ്ടാമത്തേതിൽ മരിച്ചുപോയവരുടെയും പേരുകൾ എഴുതി വിശുദ്ധ കുർബാനയിൽ ഓർത്ത് പ്രാർത്ഥിച്ചതുകൊണ്ടാണ്. തുബ്‌ദെൻ ആറു മധ്യസ്ഥ പ്രാർത്ഥനകൾ ആണ് ഉള്ളതെങ്കിലും അതിൽ മൂന്ന് എണ്ണം ജീവനോടിരിക്കുന്നവർക്കുവേണ്ടിയും മൂന്നെണ്ണം വാങ്ങിപോയവർക്കുവേണ്ടിയും ആണ്. ശുശ്രുഷക്കാരൻ ആദ്യത്തെ തുബ്‌ദെൻ ചൊല്ലുമ്പോൾ അതെ വിഷയത്തെപ്പറ്റി പുരോഹിതൻ രഹസ്യമായി ഒരു പ്രാർത്ഥന ചൊല്ലുന്നു. ശുശ്രുഷക്കാരൻ ആ പ്രാർത്ഥന ചൊല്ലി കഴിയുമ്പോൾ ആരാധനയിൽ പങ്കെടുക്കുന്ന ജനങ്ങൾ കുറിയേലായിസോൻ എന്ന് പ്രതിവാക്യം പറയും അതെ തുടർന്ന്  പുരോഹിതൻ അതെ വിഷയത്തെപ്പറ്റി തന്നെ പരസ്യമായി ഒരു പ്രാർത്ഥന നടത്തുന്നു അങ്ങനെ ആകെ പതിനെട്ട് പ്രാർത്ഥനകൾ തുബ്‌ദെൻ സമയത്ത് പ്രാർത്ഥിക്കുന്നുണ്ട് .

ഒന്നാം തുബ്‌ദെൻ : ഇവിടെ ജീവനോടിരിക്കുന്ന ആത്മീക പിതാക്കന്മാർക്കുവേണ്ടിയും അതാതു ഭദ്രസന മെത്രാപ്പോലീത്താമാർക്കുവേണ്ടിയും സകല എപ്പിസ്കോപ്പാമാർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.

രണ്ടാമത്തെ തുബ്‌ദെൻ: ഇവിടെ   ജീവനോടിരിക്കുന്ന വിശ്വാസികളായ സഹോദരങ്ങൾക്ക് വേണ്ടിയാണ് ഈ പ്രാർത്ഥനയിൽ പീഡിതരെയും , ക്ലേശിതരെയും , ദുഖിതരെയും , പ്രയാസപ്പെടുന്നവരെയും , ദരിദ്രരെയും , അടിമകളെയും , വിധവകളെയും , അനാഥരെയും പോറ്റി പുലർത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.

മൂന്നാമത്തെ തുബ്‌ദെൻ: ഇവിടെ ജീവിച്ചിരിക്കുന്ന വിശ്വാസികളായ ഭരണ കർത്താക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇവിടെ എടുത്തു പറയുന്നത് സത്യ വിശ്വാസത്തിൽ നില നിറുത്തി ഉറപ്പിച്ച വിശ്വാസികളും , സത്യക്രിസ്ത്യാനികളുമായ സകല ഭരണകർത്താക്കളെയും , പുരോഹിതരും വിശ്വാസികളായ ജനങ്ങളുടെ സംഘവും , ക്രിസ്ത്യാനി സമൂഹം മുഴുവനും വേണ്ടി ഇവിടെ പ്രാർത്ഥിക്കുന്നു.

നാലാമത്തെ തുബ്‌ദെൻ: ഇവിടെ ദൈവമാതാവിനെയും  വാങ്ങിപോയ സകല പരിശുദ്ധന്മാരെയും ശുദ്ധിമതികളെയും ഓർക്കുന്നു. അവരിൽ നിബിയൻമാർ , ശ്ളീഹൻമാർ ,എൻഗേലിയോസ്തന്മാർ,  സഹദേന്മാർ , മൗദ്ധ്യാനന്മാർ, എന്നിവർ ഉൾപെടും.

ഈ പേരുകളുടെ അർത്ഥം :-

  • നിബിയൻമാർ = പ്രവാചകന്മാർ

  • സ്ലീഹന്മാർ  = അപ്പോസ്തോലന്മാർ.

  • എൻഗേലിയോസ്തന്മാർ = സുവിശേഷ കർത്താക്കൾ

  • സഹദേന്മാർ  = രക്ത സാക്ഷികൾ 

  • മൗദ്ധ്യാനന്മാർ  = സന്ന്യാസികളുടെ സമൂഹം.

അഞ്ചാം തുബ്‌ദെൻ :

ഇവിടെ ഓർത്തഡോൿസ്‌ സത്യവിശ്വാസത്തിനെ അടിസ്ഥാനമിട്ട നിഖ്യ (325) കുസ്തന്തിനോസ്  (381) എഫേസൂസ്‌ (431) എന്നി മൂന്ന് സാർവത്രിക സുന്നഹദോസുകളെയും സഭയുടെ സത്യവിശ്വാസത്തെ കാത്തുപരിപാലിക്കുവാൻ അനവരതം പ്രവർത്തിച്ച പരിശുദ്ധ  പിതാക്കന്മാരെയും ഓർത്തു പ്രാർത്ഥിക്കുന്നു.

ആറാം തുബ്‌ദെൻ: ഇവിടെ യേശുവിനോട് ബന്ധപെട്ടു വിശുദ്ധ മാമ്മോദിസായുടെ മുദ്ര പതിക്കപെട്ട തിരുശരീര രക്തങ്ങൾ അനുഭവിച്ചിട്ടുള്ള വിശ്വാസികൾ നമ്മിൽ നിന്നും വാങ്ങിപോയിട്ടുള്ള മാതാപിതാക്കന്മാർ, ഗുരുക്കന്മാർ, സഹോദരി, സഹോദരങ്ങൾ എന്നിവർക്കുവേണ്ടിയും, ആവശ്യപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും ഓർത്ത് പ്രാർത്ഥിക്കുന്നു. ഇങ്ങനെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിശുദ്ധ കുർബാനയിൽ ഓർത്ത് പ്രാർത്ഥിക്കുന്ന സഭയാണ് ഓർത്തഡോൿസ്‌  സഭ എന്നുകൂടി നാം ഓരോരുത്തരും ഓർക്കണം.

വിശുദ്ധ കുർബാനയുടെ പരമപ്രധാനമായ ഭാഗം ആണ് ഇത്. രഹസ്യ ശുശ്രുഷ ആയതുകൊണ്ടാണ് മറ ഇടുന്നതും ആ സമയം മണി അടിക്കുന്നതും എല്ലാം. പീലാസായിൽ വെച്ചിരിക്കുന്ന അപ്പമെടുത്തെ മുറിക്കുകയും പീലാസായിൽ ക്രമപ്പെടുത്തിവെക്കുകയും വീഞ്ഞ് ആകുന്ന രക്തവും അപ്പമാകുന്ന തിരുശരീരവും തമ്മിൽ കലർത്തുന്ന അതിപ്രധാനമായ രഹസ്യ ശുശ്രുഷയാണ് ഇവിടെ നടക്കുന്നത്. കൂടാതെ മാംസവും രക്തവും ഒന്നാകുന്നെങ്കിൽ മാത്രമേ ജീവനുള്ള ശരീരമായി പൂർത്തീകരിക്കുകയുള്ളു ജീവനുള്ള ശരീരം രക്തവും മാംസവും കൂടി ചേർന്നതാണ്. ഇത്രമാത്രം ആഴമേറിയ അർത്ഥമൂല്യം ഉള്ള ഒരു ആരാധന ആണ് ഓർത്തഡോൿസ്‌ സഭയുടേത്. എന്നാൽ മറ്റുള്ള സഭകൾ ഇപ്രകാരം ചെയ്യുന്നില്ല. ആ സഭകൾ വേറെ വേറെ ആണ് അപ്പവും വീഞ്ഞും വിശ്വാസികൾക്ക് നൽകുന്നത്. ഖണ്ഡിപ്പിന്റെ അർത്ഥം സഭ മനസിലാക്കുന്നതെ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് അറുക്കപ്പെടുന്നതിന്റ സൂചനയാണ് ഇത്. പെസഹ കുഞ്ഞാടായ കർത്താവിന്റെ ക്രൂശീകരണത്തിന്റ പ്രതിഷ്ട്ട കൂടിയാണിത്. ദഹന യാഗാനുഷ്ട്ടാന ക്രമമനുസരിച്ചേ പീലാസയിൽ അപ്പം ക്രമീകരിക്കുന്നതെ അറുക്കപെട്ട മൃഗത്തെ ബലിപീഠത്തിൽ ക്രമീകരിക്കുന്നതിന് ദൃഷ്ട്ടാന്തം ആണ്. തുടർന്ന് തിരുരക്തം തിരുശരീരത്തിൽ തളിക്കുന്നു ഇതിനു പഴയ നിയമത്തിൽ പല സൂചനകൾ ഉണ്ട്

  1. ( ലേവ്യ  1:5 ,  3: 2 ,  7 : 2 ,  ) ഇവിടെ പഴയ നിയമ ബലി അനുഷ്ട്ടാനത്തിൽ ബലി മൃഗത്തിന്റെ രക്തം ശുദ്ധീകരണത്തിനും , പ്രായശ്ചിത്തത്തിനുമായി ബലിപീഠത്തിനുചുറ്റുമോ  ബലിപീഠത്തിലോ തളിക്കുന്നുണ്ട്. വിശുദ്ധ കുർബാന രക്തം വിശുദ്ധ കുർബാന ശരീരത്തിൽ തളിക്കുന്നത്  അതിനെ സൂചിപ്പിക്കുന്നു. 

  2.  യാഗവസ്തു എന്ന നിലയിൽ വിശുദ്ധ കുർബാനയും ആരാധക സമൂഹവും തമ്മിലുള്ള അഭേദ്യ ബന്ധത്തെയും രകതം തളിപ്പ് സൂചിപ്പിക്കുന്നു. 

  3. തിരു രക്തം തിരു ശരീരത്തിൽ തളിക്കുകവഴി ആ രണ്ടു വസ്തുവും ഒന്നാണ് എന്ന് സൂചിപ്പിക്കുന്നു.

  4. ക്രൂശിൽ നമ്മുടെ കർത്താവിന്റെ രക്തം ചിന്തപ്പെട്ടപ്പോൾ തന്റെ ശരീരത്തിനുണ്ടായ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും അനുസ്മരണം എന്നതിനെയും ഇവിടെ സൂചിപ്പിക്കുന്നു .

  5. അപ്പവും വീഞ്ഞും ഒന്നായി തീരുമ്പോൾ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് നീയാകുന്നു ഞങ്ങളുടെ കടങ്ങൾ പരിഹരിക്കുകയും പാപങ്ങൾ ക്ഷമിക്കുകയും ചെയ്തു നിന്റെ വലതു ഭാഗത്തു നിൽക്കാനുള്ള ഭാഗ്യം അത് ഭക്ഷിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കും എന്ന ഓർമ്മയും സൂചനയും ആണ് ഇവിടെയുള്ളത്.

 ഖണ്ഡിപ്പിന്റ സമയത്ത് പുരോഹിതൻ നടത്തുന്ന രഹസ്യ പ്രാർത്ഥന 

പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഉള്ള പ്രാർത്ഥനകളിൽ കർത്താവിന്റെ ജനനം , സ്നാനം , മരണം , കബറടക്കം , ഉയിർപ്പ് , സ്വർഗ്ഗാരോഹണം എന്നിവയും അതു മൂലം ഉണ്ടാകുന്ന ഫലവും ഓർക്കുന്നു. തുടർന്ന് പീലാസായിൽ അപ്പം സമർപ്പിച്ചുകൊണ്ടുള്ള ഗീതത്തിന് രണ്ടു പ്രധാന ഭാഗങ്ങൾ ഉണ്ട്. ആദ്യഭാഗത്ത്‌ കർത്താവെ നമ്മുടെ പാപങ്ങൾക്ക് വേണ്ടി ക്രൂശിൽ മരിച്ചു എന്നതിനെപ്പറ്റിയും രണ്ടാമത്തേത് തന്റെ മരണം ലോക രക്ഷയ്ക്ക് വേണ്ടിയും എന്നുള്ളതുമാണ്. യേശു ലോകത്തിന്റെ യഥാർത്ഥ കർത്താവെ ആണ് എന്നും അവൻ സത്യമായും മരിച്ചു എന്നും മരണത്തെ  കീഴടക്കി ഉയർത്തെഴുന്നേറ്റു എന്നും ലോകത്തിന്റെ മുഴുവൻ പ്രായശ്ചിത്തമായ ദൈവത്തിന്റെ യഥാർത്ഥ കുഞ്ഞാട് ആണ് യേശു എന്നും പ്രഖ്യാപിച്ചു കൊണ്ടുള്ള രഹസ്യ പ്രാർത്ഥന ആണ് അപ്പോൾ നടക്കുന്നത്. ഈ സമയത്ത് അതായത് പെരുന്നാളിന് ക്രമീകരിച്ചിട്ടുള്ള ഗീതങ്ങളോ , അല്ലായെങ്കിൽ അൻപുടയോനെ or സ്രപ്പികളെ കണ്ടേശായ എന്ന ഗീതമോ ചൊല്ലും. അൻപുടയോനെ എന്ന ഗീതം അനുതാപ ഗീതം ആണ് നമ്മുടെ പാപാവസ്ഥയെ പറ്റിയുള്ള ബോധ്യത്തിൽ ദൈവത്തിൽ നിന്ന് കരുണയും ദയയും യാചിക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ സ്റാപ്പികളെ കണ്ടേസായ എന്ന ഗീതം എശയ്യാ പ്രവാചകൻ ദർശിച്ച സ്വർഗീയ ദർശനത്തിന്റെ കാഴ്ചകളെ അനുസ്മരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. യെശയ്യാ 6 അധ്യായം മുഴുവൻ അതിന്റെ വർണ്ണന ആയതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല. എന്നാൽ നമ്മൾ ദൈവസന്നിധിയെ സമീപിക്കേണ്ടതെ എത്രമാത്രം വിനയത്തോടും , ഭയത്തോടും , ഭക്ത്യാദരവോടും കൂടി ആയിരിക്കണമെന്ന് ഓർപ്പിക്കുകയാണ്. ഗീതത്തെ തുടർന്ന് ദൈവീക കൃപയും കരുണയും യാചിച്ചുകൊണ്ടുള്ള മധ്യസ്ഥ പ്രാർത്ഥനകൾ ഉണ്ട്. തുടരും :- ഈ ഗീതം കഴിഞ്ഞു തിരശീല മാറ്റുന്നത്.

പുരോഹിതൻ മധ്യസ്ഥ പ്രാർത്ഥന കഴിഞ്ഞതിനു ശേഷം തിരശീല രണ്ടാം പ്രാവശ്യം മാറ്റുന്നു. ഇതിന്റെ അർഥം സൂചിപ്പിക്കുന്നത്

  1. കർത്താവിന്റെ ക്രൂശ്മരണ സമയത്ത് യെരുശലേം ദേവാലയത്തിലെ തിരശീല മേൽതൊട്ട് അടിവരെ രണ്ടായി കീറിപോയതിനെ ഓർക്കുന്നു.

  2. പാപം മൂലം ദൈവവും മനുഷ്യനും തമ്മിൽ ഉണ്ടായിരുന്ന വേർപാടിന്റെ അതിർ ഇടിച്ചു കളഞ്ഞതിനെ സൂചിപ്പിക്കുന്നു.

  3. പാപം മൂലം നഷ്ട്ടപെട്ട പറുദീസയിലേക്ക് യേശുവിന്റെ യാഗത്താൽ പ്രവേശനം ഉണ്ടെന്ന് അർത്ഥമാക്കുന്നു.

  4. യേശുവിന്റെ കഷ്ട്ടാനുഭവത്തിന്റെയും ഉയർപ്പിന്റെയും ഓർമ്മയ്ക്ക് ശേഷം തിരശീല നീക്കുന്നത് സ്വർഗ്ഗം തുറക്കുന്നതിനെയും കർത്താവെ തന്റെ സ്ലീഹന്മാർക്ക് പ്രത്യക്ഷപെട്ടതിനെയും ഓർക്കുന്നു. ഇത്രയും ഓർമ്മകൾ ആണ് ആ തിരശീല മാറ്റുന്നതിൽ നമ്മൾ കാണുന്നത്. കർത്താവിന്റെ കത്തൃ പ്രാർത്ഥനക്കു മുൻപായി പുരോഹിതൻ ഒരു പ്രാർത്ഥന ചൊല്ലുന്നു ബലി കാഴ്ചകളുടെയും ഫലവഴിപാടുകളെയും ശുദ്ധികരിക്കുന്നവനായ പിതാവാം ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് ക്രൂബെൻമാരും സ്രോപ്പെന്മാരും മഹത്വപ്പെടുത്തുന്നവനും കാഴ്ചകളെയും വഴിപാടുകളെയും ശുദ്ധീകരിച്ചെ പൂർണമാക്കുന്നവനുമായ ഞങ്ങളുടെ പിതാവാം ദൈവമേ നിന്നെ നിർമ്മല ഹൃദയത്തോടും ലജ്ഞാ രഹിതമായ മുഹത്തോടും കൂടെ സർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് വിളിച്ചു പ്രാർത്ഥിക്കാൻ തക്കവണ്ണം ഞങ്ങളെല്ലാവരുടെയും ശരീരങ്ങളുടെയും ആത്മാക്കളുടെയും ദേഹികളെ വിശുദ്ധികരിക്കേണമേ എന്ന് അപേക്ഷിച്ചു കൊണ്ടാണ് പുരോഹിതൻ കത്തൃ പ്രാർത്ഥനയായ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുന്നത്. തുടരും :- അടുത്തത് കത്തൃ പ്രാർത്ഥനയുടെ അർത്ഥ വ്യാപ്തി.

വിശുദ്ധ കുർബാന മദ്ധ്യേ കത്തൃ പ്രാർത്ഥന ചൊല്ലുന്നതിന് വളരെയേറെ പ്രാധാന്ന്യം ഉണ്ട്. ഈ കത്തൃ പ്രാർത്ഥന സ്വർഗ്ഗവും ഭൂമിയെയും ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ഘടകം ആണ്. ഇതിൽ 9 ഘടകങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.

  1. സ്വർഗ്ഗം

  2. ദൈവീകരാജ്യം

  3. ഭൂമീ 

  4. ആഹാരം 

  5. ക്ഷമ

  6. കടങ്ങളും പാപങ്ങളും

  7. പരീക്ഷ

  8. ദുഷ്ട മനുഷ്യർ

  9. ദൈവ മഹത്വം.

ഈ 9 ഘടകങ്ങളിൽ സർവ്വതും അടങ്ങിയിരിക്കുന്നു കർത്താവ് പഠിപ്പിച്ച ഈ പ്രാർത്ഥനയിൽ ഒരു വ്യക്തിക്ക് വേണ്ട എല്ലാ ആത്മീയവും ഭൗതീകവും ആയ കാര്യങ്ങൾ ഈ പ്രാർത്ഥനയിൽ അടങ്ങിയിട്ടുണ്ട്. യോഗ്യതയോടുകൂടി പ്രാർത്ഥിക്കുകയാണെങ്കിൽ ഈ കത്തൃ പ്രാർത്ഥനയിൽ സംക്ഷിപ്തം ആയിരിക്കുന്നതിൽ കൂടുതൽ മറ്റ് യാതൊന്നും നമുക്ക് അപേക്ഷിക്കേണ്ടി വരില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഈ പ്രാർത്ഥന വീണ്ടെടുക്കപെട്ട ദൈവ ജനത്തിന്റെ പ്രാർത്ഥന ആണ്. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനവും ആണ് ഈ കത്തൃ പ്രാർത്ഥന. നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ എന്നതിന്റെ ആന്തരിക അർത്ഥം ക്രിസ്തു അടിസ്ഥാനമായ ജീവിതം നമ്മൾ നയിക്കുകയും ജീവന്റെ കാസായിൽ പങ്കാളികൾ ആകാനുള്ള വ്യവസ്ഥിതിയും ആണ് യേശു പഠിപ്പിച്ച ഈ കത്തൃ പ്രാർത്ഥന.

കത്തൃ പ്രാർത്ഥന കഴിഞ്ഞതിനു ശേഷം ദൈവ സന്നിധിയിൽ തല കുനിച്ചു നിൽക്കുന്നവർക്ക് വേണ്ടി പുരോഹിതൻ പ്രാർത്ഥിക്കുന്നു അതെ തുടർന്ന് മൂന്നാമത്തെ ആശിർവാദം നൽകുന്നു ഇതിനോടൊപ്പം രണ്ടു പ്രാവശ്യം പുരോഹിതൻ സമാധാനം നൽകുന്നു. ഇതിന്റെ അർഥം യേശു ഉയർത്തെഴുന്നേറ്റത്തിന് ശേഷം പല പ്രാവശ്യം തന്റെ ശിഷ്യന്മാർക്ക് പ്രത്യഷപെട്ടതിനെയും അവർക്ക് സമാധാനം ആശംസിച്ചതിനെയും ഓർക്കുന്നു. ഇപ്പോൾ നൽകുന്ന ആശിർവാദം സ്വർഗ്ഗാരോഹണ സമയത്ത് യേശു  ശിഷ്യന്മാരെ ഒലിവ് മലയിലേക്ക് കൂട്ടികൊണ്ടുപോയി തന്റെ തൃകൈ ഉയർത്തി അനുഗ്രഹിച്ചതിന്റെ ഓർമ്മയെ സൂചിപ്പിക്കുന്നു. (ലൂക്കോസ് 24 :50 ) വിശുദ്ധ ആരാധനയുടെ പരമ പ്രധാനമായ ഭാഗം ആണ് തിരു ശരീര രക്തങ്ങൾ ആഘോഷിക്കുന്നത് പുരോഹിതൻ കാസായും പീലാസായും കൈകളിൽ എടുത്തു ഉയർത്തി വാഴ്ത്തി ആഘോഷിക്കുന്നത് യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തെ അനുസ്മരിക്കുകയാണ്. കത്തിച്ച മെഴുകുതിരി സ്വർഗ്ഗാരോഹണ സമയത്ത് പ്രത്യക്ഷപ്പെട്ട മാലാഖമാരെ സൂചിപ്പിക്കുന്നു. തുടർന്ന് തിരു ശരീര രക്തങ്ങൾ ഉയർത്തി ആഘോഷിക്കുമ്പോൾ രണ്ടു വശവും കത്തിച്ച മെഴുകുതിരി പിടിച്ചുകൊണ്ടു ശുശ്രുഷകർ നിൽക്കുന്നു പിന്നിൽ ഇരു വശത്തായി മറുബാസ കിലുക്കുന്നു ഈ സമയം മദ്ബഹയിലെ ചെറുമണികളും വലിയ മണിയും അടിക്കുന്നു ഇവിടെ ത്രിത്വ ശുശ്രുഷയാണ് നടക്കുന്നത് സർവ്വ സൃഷ്ട്ടാവായ പിതാവിനെയും നമ്മുടെ രക്ഷിതാവായ പുത്രനെയും നമ്മേ പൂർണ്ണമാക്കുന്ന പരിശുദ്ധ റൂഹായെയും മഹത്വതികരിക്കുന്ന അതിപരിപാവനവും നിർമ്മലവുമായ അതിഭയങ്കരവുമായ ശുശ്രുഷ അനുഷ്ട്ടാനമാണ് നടക്കുന്നത്.

പുരോഹിതൻ തിരു ശരീര രക്തങ്ങളുടെ ആഘോഷത്തിനു ശേഷം ഒരു പ്രാർത്ഥനയാണ് നടക്കുന്നത്. പുരോഹിതൻ കാസാ (അപ്പം വയ്ക്കുന്ന പൂജാ പാത്രം ) ഇടതു കൈയിലും പീലാസാ (വീഞ്ഞ് വയ്ക്കുന്ന പൂജാ പാത്രം ) വലതു കൈയിലും പിടിച്ചുകൊണ്ടു വലതു കൈയ്യ് ഇടതു കൈയുടെ മുകളിലായി കുരിശാകൃതിയിൽ പിടിച്ചുകൊണ്ട് ആണ് കരുണയോട് ലോകത്തെ സൃഷ്ട്ടിച്ച പരിശുദ്ധനായ ഏക പിതാവ് നമ്മോടുകൂടെ എന്നും - - - - പരിശുദ്ധനായ ഏക പുത്രൻ നമ്മോടുകൂടെ എന്നും - - - - - സകലത്തെയും പരിപൂർണ്ണമാക്കുന്നവനായ ജീവനുള്ള ഏക പരിശുദ്ധ റൂഹാ നമ്മോടുകൂടെ എന്നും പുരോഹിതൻ പറയുമ്പോൾ വിശ്വാസ ജനം ആമേൻ എന്ന് പ്രതിവാക്യമായി പറയുന്നു. തുടർന്ന് പുരോഹിതൻ കാസായും പീലാസായും തബലിത്ത മുകളിൽ വെച്ചശേഷം അതിന്റെ മുകളിൽ കബ്ബിലാനാ (  വർണ്ണ ചിത്രങ്ങളോട് കൂടിയ ചതുരാകൃതിയിലുള്ള അലംകൃതമായ തുണി )കൊണ്ട് മറയ്ക്കുന്നത് കർത്താവിന്റെ കബർ കല്ല് കൊണ്ട് മറയ്‌ക്കുന്നതിനെയും കബ്ബലീന മാറ്റുന്നത് കർത്താവിന്റെ ഉയർപ്പിനെയും സൂചിപ്പിക്കുന്നു സഭ ഈ അർഥത്തിലാണ് ഇതിനെ നോക്കി കാണുന്നത്. ഇത്രയും ഭാഗം കഴിഞ്ഞാണ് ധൂപ പ്രാർത്ഥന ( കുക്കിലിയോൻ  ) ആരംഭിക്കുന്നത്. ആദ്യം സങ്കീർത്തന ഭാഗം ചൊല്ലുന്നു (കുക്കിലിയോൻ ) അതു കഴിഞ്ഞു  എക്ബോ , കൊലോ , ഒടുവിൽ ബൊവൂസോ (അപേക്ഷ ) എന്ന രീതിയിൽ ആണ് ധൂപ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നതെ.

(സങ്കീർത്തന ഭാഗത്തു നിന്ന്  നിന്നാൽ സ്തുതിയോട് രാജമകൾ  സങ്കീർത്തനം ---45:  9 --11,  നയവാൻ പനപോലെ ----- സങ്കി : 92 : 12---14 , ചാർത്തും നീതി  -----സങ്കി : 132 -- 9 --12 ,  മക്കളിലപ്പൻ കൃപ  ---  സങ്കി  -- 103 : 13 -- 15  ) മധ്യസ്ഥ പ്രാർത്ഥനയിൽ ഒന്നാം സ്ഥാനത്തെ നിൽക്കുന്നത് വിശുദ്ധ ദൈവ മാതാവ് ആണ്. ദൈവമാതാവും ,  പരിശുദ്ധന്മാരും , വാങ്ങിപ്പോയ വിശ്വാസികളുമെല്ലാം നമ്മോടൊപ്പം വിശുദ്ധ ആരാധനയിൽ പ്രാർത്ഥിക്കുന്നുണ്ട്. നമ്മുടെയും അവരുടെയും പ്രാർത്ഥനകൾ ഒന്നായി സുഗന്ധ ധൂപത്തോടൊപ്പം ദൈവ സന്നിധിയിലേക്ക് ഉയരുന്നു. ഈ വക കാര്യങ്ങൾ പ്രതീകാത്മകമായി കാണിക്കുവാനാണ് ധൂപാർപ്പണത്തോട് വിശുദ്ധ കുർബാനയും മറ്റ് പ്രാർത്ഥനകളും പര്യവസാനിപ്പിക്കുന്നത്.

 ധൂപ പ്രാർത്ഥനയ്ക്ക് ശേഷം തിരശീല ഇടുന്നു. ഇപ്പോൾ തിരശീല ഇട്ടത് കർത്താവിന്റെ സ്വർഗ്ഗാരോഹണത്തോടുകൂടെ കർത്താവെ അധൃഷ്യനായതിനേ സൂചപ്പിക്കുന്നു. ഇതിനു ശേഷം പുരോഹിതൻ ത്രോണോസിനെ മുൻമ്പാകെ സാഷ്ടാംഗ പ്രണാമം ചെയ്തുകൊണ്ട് വിശുദ്ധ കുർബാന അനുഭവിക്കുന്നതിനുള്ള യോഗ്യതയ്ക്കായി പ്രാർത്ഥിക്കുന്നു. തുടർന്ന് പ്രത്യേക പ്രാർത്ഥനയോടുകൂടി തിരുരക്തങ്ങൾ പുരോഹിതൻ അനുഭവിക്കുന്നു. പിന്നീട് മദ്‌ബഹായിൽ ഉള്ളവർക്കും വിശ്വാസ സമൂഹത്തിനും കൊടുക്കുന്നു. തുടർന്ന് മൂന്നാമത് തിരശീല നീക്കി പുരോഹിതൻ പടിഞ്ഞാറോട്ട് ആഘോഷത്തോട് തിരുരക്തങ്ങൾ വഹിച്ചുകൊണ്ട് വരുന്നത് സ്വർഗം തുറക്കുന്നതായും , നമ്മുടെ കർത്താവിന്റെ രണ്ടാമത്തെ മഹത്വപൂർണമായ പ്രത്യക്ഷമായ വരവിനെയും സൂചിപ്പിക്കുന്നു. ഈ സമയത്ത് പള്ളി മണികൾ മുഴങ്ങുന്നു. ഈ മണി നാദം കർത്താവിന്റെ രണ്ടാമത്തെ വരവിന്റെ കാഹളനാദത്തെ സൂചിപ്പിക്കുന്നു. ( 1കൊരിന്ത്യർ  15 :52 ) അപ്പോൾ പുരോഹിതന്റെ രണ്ടു വശങ്ങളിലായി കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി ശുശ്രുഷക്കാർ നില കൊള്ളുന്നത് കർത്താവിന്റെ രണ്ടാമത്തെ വരവിൽ മാലാഖമാരുടെ അകമ്പടിയെ സൂചിപ്പിക്കുന്നു. ഈ സമയം ആണ് ആരാധക സമൂഹ വൃന്ദം അവരുടെ പ്രയാസങ്ങളും, വിഷമങ്ങളും, ആഗഹങ്ങളും എല്ലാം സമർപ്പിച്ചുകൊണ്ട് പാപ ക്ഷമായാചനയോടുകൂടിയും സ്തുതിവചനങ്ങളോടുകൂടിയും ഹൃദയങ്ങളെ സമർപ്പിക്കുന്ന അതിമഹത്തയായ സമയം ആണ് ഇത്. ഈ സമയത്ത് വിശുദ്ധ കുർബാന ഭക്ഷിക്കുന്നതിന് ഉജിതമായ സമയം കൂടി ആണ്.

പുരോഹിതൻ വി :കുർബാന വിശ്വാസികളുടെ നേരെ എഴുന്നെള്ളിച്ചെ സ്തുതി സ്തോത്രങ്ങൾ കഴിഞ്ഞു കിഴക്കോട്ടു തിരിയുമ്പോൾ ഭുവാകെ നമിക്കും നിന്നെ - - - - - എന്ന ഗീതം ചൊല്ലുന്നതിന്റ അർത്ഥം ഭൂലോകം മുഴുവനും അഖിലാണ്ഡ സൃഷ്ടാവായ ദൈവത്തെ മുട്ട് കുത്തി വന്ദിക്കുകയും സകല നാവുകളും ദൈവത്തെ പാടി സ്തോത്രം ചെയ്യുകയും ചെയ്യും. എന്തെന്നാൽ മരിച്ചുപോയവരെ ഉയർപ്പിക്കുന്നവനും കബറടക്കപെട്ടവർക്ക് നല്ല ശരണവും ആകുന്നു. ആയതിനാൽ ഞങ്ങൾ പ്രത്യേകം സ്തോത്രം ചൊല്ലുന്നു എന്നതാണ് ആ സമയത്തുള്ളതിന്റെ സാരാംശം. ഇത് കഴിഞ്ഞു പുരോഹിതൻ കൃതജ്ഞത പ്രാർത്ഥന പൂർത്തീകരിച്ച ശേഷം ഹൂത്തോമോ ചൊല്ലുന്നു. അതായത് ഞായറാഴ്ച പ്രാധാന്യം അനുസരിച്ച് ഹൂത്തോമോ മാറി മാറി ചൊല്ലാവുന്നതാണ്.

ഹൂത്തോമോ

ഹൂത്തോമോ എന്ന സുറിയാനി വാക്കിന്റെ അർത്ഥം മുദ്രവയ്ക്കൽ , ഒപ്പുവയ്ക്കൽ എന്നാണ്. വി : കുർബാനയും മറ്റ് ആരാധന കർമ്മങ്ങളും ഉടമ്പടികളാണ്. ദൈവത്തിനും, മനുഷ്യനുമിടയ്ക്കുള്ള ഒരു ഉടമ്പടി ആണ് ഈ കൂദാശ കർമ്മങ്ങൾ എല്ലാം. ഒരു ഉടമ്പടിക്കെ മുദ്ര വെച്ച് ഉറപ്പിക്കുന്നതുപോലെ ആണ് ഇവിടെയും ആ മുദ്ര വെച്ച് ഉറപ്പിച്ചു കഴിഞ്ഞാൽ അതനുസരിച്ചു ദൈവീകമായി ജീവിക്കുകയും വേണം. ഹൂത്തോമോ ചൊല്ലുകളിലെ വാക്കുകളുടെ അർത്ഥത്തെക്കാൾ പ്രാധാന്യം അവിടെ മുദ്ര വയ്ക്കലിനാണ് ഉള്ളത്. ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങളുടെ ഒരു അനുസ്മരണം ആണ് ഇത്. മൽക്കിസാഥേക്ക് പുരോഹിതൻ അർപ്പിച്ച ബലിപോലെ അപ്പം വീഞ്ഞിൽമേൽ പരിശുദ്ധാത്മാവിനാൽ ആവസിച്ച പകർത്തപ്പെട്ട പ്രതീകാത്മകമായ ഒരു ബലിയാണ് ഇവിടെ അനുഷ്ഠിച്ചത്. ഈ സ്വർഗീയ സൗഭാഗ്യം അനുഭവിക്കുകയും അത് അനുസരിച്ചു ജീവിച്ചുകൊള്ളാമെന്നും ഉള്ള മുദ്രയിടിൽ കർമ്മം ആണ് ഇവിടെ ഹൂത്തോമോ ചൊല്ലിൽ കൂടി നടക്കുന്നത്.

പുരോഹിതൻ ഹൂത്തോമോയ്ക്ക് ശേഷം നാലാമത്തേതും അവസാനത്തേതുമായ ആശീർവാദം നടത്തുന്നു. ഇതിനു മുൻപ് ഉള്ള റൂശ്മ പോലെ പിതാവിന്റെയോ , പുത്രന്റെയോ , പരിശുദ്ധ റൂഹായുടെയോ നാമത്തിൽ അല്ല ആശീർവാദം നടത്തുന്നത്. ആരാധക സമൂഹത്തോട് ഒരു ഉപദേശവും പ്രാർത്ഥന അപേക്ഷയും ആണ് അവിടെ നടക്കുന്നത്. ഇത് ഇസ്രായേല്യരുടെ ആരാധന യുടെ അവസാന ഭാഗത്ത്‌ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നായിരുന്നു ആശീർവാദം. എന്നാൽ സുറിയാനി പിതാക്കന്മാർ ഈ ശുശ്രുഷ ആരാധനയുടെ പരസ്യമായ സമാപന ഭാഗത്ത്‌ ചേർത്തു. ഈ ആശീർവാദത്തിൽ മൂന്നു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു  1) അനുഗ്രഹം  2) മുദ്രയിടൽ  3) സമാധാനത്തോടെ പറഞ്ഞെ അയക്കൽ എന്നിവകൾ ആണ് ഉള്ളത്. ത്രോണോസിൽ വലതു കരം വെച്ച് ശക്തി പ്രാപിച്ചുകൊണ്ട് പടിഞ്ഞാറോട്ട് തിരിഞ്ഞെ ഇടതു കരം ത്രോണോസിൽ വെച്ചുകൊണ്ട് ആരാധകരുടെ നേരെ മൂന്നു പ്രാവശ്യം റൂശ്മ ചെയ്തുകൊണ്ട് അനുഗ്രഹത്തിന്റെയും , മുദ്രയിടിലിന്റെയും , വിശ്വാസികളെ പറഞ്ഞെ അയക്കലിന്റെയും പ്രാർത്ഥന പുരോഹിതൻ ചൊല്ലുന്നു. ഇതിനു ശേഷം വീണ്ടും തിരശീല ഇടുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ ലോക സമയം അവസാനിക്കുകയും പുതിയ ലോകം ആരംഭിക്കുകയും ചെയ്യുന്നതിനെയാണ്. പരിശുദ്ധാത്മഹ്വനം മുതൽ വിശുദ്ധ കുർബാന അനുഭവം വരെയുള്ള സമയം ഈ ലോക സമയത്തെ സൂചിപ്പിക്കുന്നു.

പുരോഹിതൻ ആശീർവാദം കഴിഞ്ഞു തിരശീല ഇട്ട ശേഷം വി : ത്രോണോസിന്റ മുമ്പാകെ മുട്ടു കുത്തി രഹസ്യ പ്രാർത്ഥന ചൊല്ലുന്നു ദൈവമായ കർത്താവെ അവിടുന്ന് തെരെഞ്ഞെടുക്കപ്പെട്ട മാലാഖമാരും , പരിശുദ്ധന്മാരും , സകല വിശ്വാസികളായ മരിച്ചുപോയവർക്കും പ്രേത്യേകിച്ചു ആർക്കെല്ലാം വേണ്ടി ഈ കുർബാന അർപ്പിച്ചുവോ ആയവർക്കും ആശ്വാസവും ശാന്തിയും നല്ല ഓർമയും ലഭിക്കുവാൻ തക്കവണ്ണം കൃപ ചെയ്യണമേ എന്ന പ്രാർത്ഥന ചൊല്ലും. തുടർന്ന് പുരോഹിതൻ പദവിമേൽ കയറി 23 ആം സങ്കീർത്തനം ചൊല്ലി കൊണ്ട് തിരു രക്ത ശരീരങ്ങൾ അനുഭവിക്കുന്നു. ഇതെ തുടർന്ന് സങ്കീർത്തനങ്ങളും ചെറിയ പ്രാർത്ഥനകളും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലുന്നു. അതിനുശേഷം ത്രോണോസിനോട് വിടപറയുന്ന ഹൃദയ സ്പർശിയായ സന്ദർഭം ആണ്. ദൈവമേ നിന്റെ ഭവനത്തിൽ ഞാൻ പ്രവേശിച്ചു നിന്റെ സിംഹാസനത്തിൻ മുമ്പാകെ ഞാൻ വന്ദിക്കുകയും ചെയ്തു. നിന്നോട് ഞാൻ ചെയ്ത സകല പാപങ്ങളും എന്നോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. തുടർന്ന് ത്രോണോസിന്റെ മധ്യ ഭാഗം മുത്തികൊണ്ട് ഹൃദയ വേദനയോടെ കർത്താവിന്റെ പരിശുദ്ധവും ദിവ്യവുമായ ബലിപീഠമേ സമാധാനത്തോടെ വസിക്ക ഇനിയും ഈ സന്നിധിയിലേക്ക് ഞാൻ വരുമോ ഇല്ലയോ എന്ന് എനിക്ക് നിച്ചയമില്ല. സ്വർഗീയ സഭയിൽ വെച്ച് കർത്താവിനെ കാണുവാൻ അവിടുന്ന് എന്നെ യോഗ്യൻ ആക്കേണമേ. ഈ പ്രത്യാശയിൽ ഞാൻ ശരണപെട്ടുകൊള്ളുന്നു എന്ന് പുരോഹിതൻ പ്രാർത്ഥിക്കുന്നു. എന്നിട്ട് ത്രോണോസിന്റ വടക്കു വശം മുത്തി പരിശുദ്ധവും പാപപരിഹാരവുമായ ബലിപീഠമേ സമാധാനത്തോടെ വസിക്കുക ഇവിടുന്നു പ്രാപിച്ച പരിശുദ്ധ ശരീരവും തിരു രക്തവും എന്നേക്കും ഞങ്ങളുടെ കടങ്ങളുടെ പാപ മോചനത്തിനും ഈ ഭയങ്കര സിംഹാസനത്തിന്റ സന്നിധിയിൽ മുഖപ്രസന്നതയ്ക്കുമായി ഭവിക്കുമാറാകേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഇതുപോലെ ത്രോണോസിന്റ തെക്കു വശം മുത്തി ഇപ്രകാരം പുരോഹിതൻ പ്രാർത്ഥിക്കുന്നു. ജീവന്റെ മേശയാകുന്ന പരിശുദ്ധ ബലിപീഠമേ സമാധാനത്തോടെ വസിക്കുക ഇനിയും എന്നേക്കും എന്റെ സ്മരണ സ്വർഗീയ സിംഹാസനത്തിൽ നിന്ന് മാഞ്ഞുപോകുന്നതിനെ ഇടയാകരുത് എന്ന് കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് യാചിച്ചുകൊണ്ട് ത്രോണോസിനോട് പുരോഹിതൻ വിടപറയുന്നു.

bottom of page