top of page
"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "
- Matthew 17:20
Message From Vicar
They will spring up like grass in a meadow, like poplar trees by flowing streams - Isaiah 44:4
Fr. Alex Thomas
കോവിഡ 19 എന്ന വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു ചെറു വൈറസ് അക്ഷരാർത്ഥത്തിൽ ലോകത്തെ മുഴുവനും ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു വ്യക്തിജീവിതവും സമൂഹ ജീവിതവും മാസങ്ങളായി ഒറ്റപ്പെട്ട തുരുത്തുകളായി തീർന്നിരിക്കുന്നു സഭാ ജീവിതവും ഈകൂടിവരവ് എന്ന തലത്തിൽ ചിന്തിക്കുമ്പോൾ ഒരു സമ്പൂർണ Lok down കാലത്താണ് എന്ന് പറയാം എന്നാൽ നവ മാധ്യമങ്ങളുടെയും, സാങ്കേതികവിദ്യയുടെയും വളർച്ച യിലൂടെയും ഈ കൂടി വരവിനുള്ള അവസരങ്ങൾ ഉണ്ടാകുന്നു എന്നുള്ളതും ഏറെ സന്തോഷകരമാണ ഈ കാലം നമുക്ക് നവ ആത്മബോധത്തിന്റെ ഉണർവ് ശീലിക്കാൻ ഉള്ള കാലമാക്കി മാറ്റാം.ഇത്തരത്തിലുള്ള അനേകായിരം വൈറസുകൾ ഇന്നും ലോകത്ത് ഉണ്ടെന്നുള്ളതും ശാസ്ത്ര ലോകം അംഗീകരിക്കുന്ന സത്യമാണ് ഇത്തരത്തിൽ മനുഷ്യൻറെ ജീവിതം ഓരോ ദിവസവും ആശങ്കയിലൂടെയാണ് കടന്നുപോകുന്നത് ഇനിയും മുന്നോട്ടുള്ള കാലം വ്യക്തിജീവിതത്തിലും സഭാ ജീവിതത്തിലും ലളിതജീവിതവും ശരിയായ ആത്മിയ ശീലങ്ങളും പരിശീലിക്കാൻ പ്രാപ്തരായേ മതിയാകു. സഭാ ജീവിതത്തിലും നവമാധ്യമങ്ങൾ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കുവാൻ ശീലിച്ചു തുടങ്ങാം ഇത്തരം ലക്ഷ്യങ്ങൾ മുൻനിർത്തി നമ്മുടെ ഇടവകയിലെ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്ന വെബ്സൈറ്റ് അതിന്റെ അനുബന്ധ പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ടു പോകുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നുലോകത്തിൻറെ വിവിധഭാഗങ്ങളിൽ ആയിരിക്കുന്ന നമ്മുടെ ഇടവകാംഗങ്ങൾക്ക് ദേവാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ പങ്കെടുക്കുവാൻ സാധിക്കട്ടെ . ഇടവക ദിനത്തോടനുബന്ധിച്ച് ഈ വെബ്സൈറ്റ് പൂർത്തിയാകുമ്പോൾ നമ്മെ വഴി നടത്തിയ പിതാക്കന്മാരെ ദൈവസന്നിധിയിൽ ഓർക്കാം ദൈവമാതാവിനെ പോലെ ജീവിത വൈതരണികൾ പ്രാർത്ഥനയിലും ജീവിത നൈർമ്മല്യത്തിലൂടെ നമുക്ക് അതിജീവിക്കാം ,പ. ദൈവ മാതാവിൻറെ ശ്രേഷ്ഠമായ പെരുന്നാളിൽ ഈ ഉദ്യമം ആരംഭിക്കുമ്പോൾ മുടക്കം വരാതെ കൂടുതൽ അനുഗ്രഹകരമായ മുന്നോട്ടു പോകുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.പരിശുദ്ധ ദൈവ മാതാവിന്റെയും ഭാരതത്തിൻറെ അപ്പോസ്തോലനും മലങ്കരസഭയുടെ സ്ഥാപകനുമായ മാർത്തോമാശ്ലീഹായുടെയും നമ്മുടെ ദേവാലയത്തിന്റെ കാവൽ പിതാവായ വി. ഗീവർഗീസ് സഹദായുടെയും മലങ്കരയുടെ പരിശുദ്ധനായ പ.പരുമല മാർ ഗ്രിഗോറിയോസ് പ.യൽദോ മാർ ബസേലിയോസ് പ.വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് പ. പാമ്പാടി മാർ ഗ്രിഗോറിയോസ് എന്നീ പിതാക്കൻ മാരുടെ പ്രാർത്ഥനയിൽ അഭയം പ്രാപിക്കാം. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ .
bottom of page