top of page
Church Altar

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

- Matthew 17:20

യാമ പ്രാർത്ഥനകൾ

ഒരു ദിവസം 24 മണിക്കൂർ ആണല്ലോ. 3 മണിക്കൂർ കൂടുന്നതാണ് ഒരു യാമം. അങ്ങനെ 8 യാമങ്ങൾ ആണ് ഉള്ളതെങ്കിലും വെളുപ്പിന് 3 മണിക്കുള്ള യാമം ഒഴികെ 7 യാമങ്ങളിലും യഹൂദന്മാർ നമസ്കരിച്ചിരുന്നു. നമ്മുടെ സഭാ കലണ്ടർ പ്രകാരം ഒരു ദിവസം തുടങ്ങുന്നത് സന്ധ്യക്ക്‌ 6 മണിക്കാണ്. ഉദാഹരണത്തിന് സഭ കലണ്ടർ പ്രകാരം ഇന്ന് സന്ധ്യക്ക്‌ 6 മണിക്കാരംഭിക്കുന്ന ദിവസം നാളെ സന്ധ്യക്കു 6 മണിക്കാണ് അവസാനിക്കുന്നത്. നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തെ ഓർക്കുവാൻ തക്കവണ്ണം 7 പ്രാർത്ഥനകളും താഴെ കാണും വിധം പരിശുദ്ധ പിതാക്കന്മാർ ചിട്ടപ്പെടുത്തി.

  1. പാതിരാത്രി - ഗത്സമനയിൽ കർത്താവിനെ ബന്ധിച്ചു.

  2. പ്രഭാതം - കർത്താവിനെ വിസ്തരിക്കുന്നു.

  3. മൂന്നാംമണി - പീലാത്തോസ് കർത്താവിനെ ക്രൂശിക്കാൻ വിട്ടു കൊടുക്കുന്നു.

  4. ആറാംമണി - കർത്താവിനെ ക്രൂശിക്കുന്നു.

  5. ഒമ്പതാംമണി - കർത്താവു പ്രാണൻ വിടുന്നു.

  6. സന്ധ്യ - സന്ധ്യക്ക്‌ മുൻപ് കർത്താവിനെ ക്രൂശിൽ നിന്നിറക്കുന്നു.

  7. സൂത്താറ - കർത്താവിനെ കബറടക്കുന്നു.

മനുഷ്യന് ദൈവത്തെ ആരാധിക്കുവാൻ ഏതു സമയവും തിരഞ്ഞെടുക്കാമെങ്കിലും, അവൻ സമൂഹമായി ആരാധനക്കു വരുമ്പോൾ ഒരു സമയക്രമീകരണവും ഏകീകരണവും വേണമെന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ സഭാ പിതാക്കന്മാർ ഏഴു യാമങ്ങളിലും എഴുന്നേറ്റു പ്രാർത്ഥിച്ചിരുന്നവരായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. നമ്മുടെ സെമിനാരികളിലും ദയറാകളിലും യാമപ്രാർത്ഥനകൾ നിർബന്ധമാണ്. എന്നാൽ ഏഴു യാമപ്രാർത്ഥനകളെ വിശ്വാസികളുടെ സൗകര്യാർത്ഥം 3 സമയങ്ങളിലായി സഭ ക്രമീകരിച്ചിരിക്കുന്നു. രാവിലെ - പാതിരാത്രി, പ്രഭാതം.  ഉച്ചക്ക് - മൂന്നാംമണി, ആറാംമണി, ഒമ്പതാംമണി. വൈകിട്ട് - സന്ധ്യ, സൂത്താറ. ഇതിന്റെ മാനദണ്ഡം ദാനിയേൽ 6:10 ൽ പറഞ്ഞിരിക്കുന്നത് പ്രകാരമായിരിക്കാം. "ഞാൻ മുൻപ് ചെയ്തത് പോലെ ദിവസവും 3 നേരം മുട്ട് കുത്തി ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചു."

യാമ പ്രാർത്ഥനകളുടെ സമയക്രമം മനസിലാകുവാൻ ഒരു പട്ടിക ചുവടെ ചേർക്കുന്നു.

  1. പ്രഭാതം  -  6.00 am

  2. മൂന്നാംമണി - 9.00 am

  3. ആറാംമണി (ഉച്ച നമസ്കാരം) - 12.00 pm

  4. ഒമ്പതാംമണി - 3.00 pm

  5. സന്ധ്യ - 6.00 pm

  6. സൂത്താറ - 9.00 pm

  7. രാത്രി - 12.00 am

bottom of page